പമ്പാവാസൻ നായർ നടത്തുന്നത് സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനം : ഒ.ഐ.സി.സി

For full experience, Download our mobile application:
Get it on Google Play

മനാമ : ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയുമായ പമ്പാവാസൻ നായർ നടത്തുന്നത് സാമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളാണെന്ന് അദ്ദേഹത്തെ സന്ദർശിച്ച ഒ.ഐ.സി.സി നേതാക്കൾ പറഞ്ഞു. കഴിഞ്ഞ മാസം പാലക്കാട്‌ ഒറ്റപ്പാലത്ത് നടത്തിയ ചടങ്ങിൽ അൻപത് നിർധനർക്ക് സൗജന്യമായി വസ്തുവും വീടും നൽകുന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തിരുന്നു. താക്കോൽ കൈമാറ്റത്തിന് ശേഷം തിരിച്ച് ബഹ്‌റൈനിൽ എത്തിയ അദ്ദേഹത്തെ ആശംസകൾ അറിയിക്കാനാണ് ഒ.ഐ.സി.സി നേതാക്കൾ എത്തിയത്.

പമ്പാവാസൻ നായർ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യഥാർത്ഥ ഗുണഭോക്താക്കളെ അദ്ദേഹം നേരിട്ട് തെരഞ്ഞെടുക്കുന്നത് മൂലം അർഹതപ്പെട്ട കൈകളിൽ തന്നെയാണ് ചിലവാക്കുന്ന തുകകൾ എത്തുന്നത് എന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്. ഒറ്റപ്പാലത്ത് നടന്ന സമ്മേളത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ, മന്ത്രിമാരായ തുളസി, അഡ്വ.എൻ.ഷംസുദീൻ, വി.കെ ശ്രീകണ്ഠൻ എം.പി., എം.എൽ.എ മാരായ വിൻസെന്റ്, വി.ടി ബൽറാം, വിവിധ രാഷ്ട്രീയ നേതാക്കൾ എന്നിവര്‍ പങ്കെടുത്തിരുന്നു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ്‌ പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ.സി, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത് എന്നിവരാണ് പമ്പാവാസൻ നായരെ സന്ദർശിച്ച് ആശംസകൾ അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...