ജാഗ്രതാ നിര്‍ദേശം ; പമ്പാ ഡാം ഓറഞ്ച് അലര്‍ട്ടില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. 17.10.2021ന് രാത്രി 9.00 മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 983.5 മീറ്ററില്‍ എത്തിയിട്ടുള്ളതാണ്.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, കാലാവസ്ഥാ പ്രവചന പ്രകാരം വൃഷ്ടി പ്രദേശത്ത് മഴ തുടരുമെന്നതിനാലും, കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം 17.10.2021ന് രാത്രി 09.00 മണി മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ 18.10.2021ന് രാവിലെ 8.00 മണിക്ക് ശേഷം ജലം തുറന്നുവിടുന്നതുമായിരിക്കും.

ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലക്കോട് പറമ്പിൽ കെട്ടിയിരുന്ന പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി

0
കണ്ണൂർ : ആലക്കോട് തേർത്തല്ലയിൽ പശുവിനെ വെടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തി....

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടം : നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
കോന്നി : കോന്നിയില്‍ പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ നിയന്ത്രണം...

വ്യാജ സന്ദേശത്തിനു പിന്നാലെ മണിപ്പുരിൽ വീണ്ടും സംഘർഷം ; അസം റൈഫിൾസിന്റെ ട്രക്കിനു തീയിട്ടു

0
ഇംഫാൽ : മണിപ്പുരിലെ സേനാപതി നഗരത്തിൽ ഇന്നലെ രാത്രി വൻ സംഘർഷം....

പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു

0
എറണാകുളം: എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും...