പമ്പ ഞുണങ്ങാർ പാലം അഴിമതിയും അനധികൃത നിർമ്മാണവും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരീശന്റെ മണ്ണിൽ വീണ്ടും അഴിമതിയും അനധികൃത നിർമ്മാണവും. ലക്ഷങ്ങൾ മുടക്കി അടുത്തിടെ നിർമ്മിച്ച പമ്പ ഞുണുങ്ങാർ നടപ്പാലം കഴിഞ്ഞ മഴക്കാലത്ത് തകർന്ന് ഒലിച്ചുപോയി. ഇതേ കോൺട്രാക്ടർക്ക് തന്നെ പമ്പ ഇറിഗേഷൻ AXE ജയകൃഷ്ണൻ പുതിയ പാലം പണിയാൻ വീണ്ടും കോൺട്രാക്ട് നൽകി. എസ്റ്റിമേറ്റ് പ്രകാരം എം സാൻഡ് ഉപയോഗിച്ച് ചെയ്യേണ്ട നിർമ്മാണ പ്രവർത്തി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ നിർവഹണ ഉദ്യോഗസ്ഥൻ ഇല്ലാതെ പമ്പയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പമ്പാ നദിയിൽ നിന്നും അനധികൃതമായി വാരിയ ചേറുകലർന്ന മണ്ണ് ഉപയോഗിച്ച് നടത്തി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർ ഇതിനെതിരെ പമ്പ ഫോറസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വെറും 50 മീറ്റർ മാത്രം ദൂരെയാണ് ലോഡ് കണക്കിന് ആറ്റുമണൽ വാരി കൂട്ടിയിരിക്കുന്നത്. ശബരിമല അയ്യപ്പ ഭക്തർക്ക് ഭാവിയിൽ ജീവാപായം പോലും സംഭവിക്കുന്ന നിർമ്മാണ പ്രവർത്തനം തദ്ദേശഭരണം നിർവഹിക്കുന്ന എൽഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റ പി എസ് മോഹൻ, എംഎൽഎ, പമ്പ ഇറിഗേഷൻ AXE ജയകൃഷ്ണൻ തുടങ്ങിയവരുടെ ഒത്താശയോടെയും ഫോറെസ്റ്റ്, പോലീസ് തുടങ്ങിയവരുടെ മൗനാനുവാദത്തോടെയും ആണ് നടപ്പാക്കുന്നത്. കൂടുതൽ തെളിവുകൾ ഉടൻ പുറത്തു വിടുന്നതായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...