ശബരിമല തീര്‍ഥാടനം ; താല്‍ക്കാലിക വഴിവിളക്കുകള്‍ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ സന്നിധാനം, പമ്പ ത്രിവേണി, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ആവശ്യമായ താല്‍ക്കാലിക വഴിവിളക്കുകള്‍ സ്ഥാപിച്ചതായി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി. സന്നിധാനം, പമ്പ – ത്രിവേണി, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവടങ്ങളില്‍ നിലവിലുള്ള ഇലക്ട്രിക് ലൈനുകളുടേയും പോസ്റ്റുകളുടേയും ട്രാന്‍സ്‌ഫോര്‍മറുകളുടേയും മെയിന്റനന്‍സ് പൂര്‍ത്തിയാക്കി. സന്നിധാനം, പമ്പ – ത്രിവേണി, നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലും, ഇലക്ട്രിക്കക് ലൈന്‍ കമ്പികളിലേക്കും അനുബന്ധ ഉപകരണങ്ങളിലേക്കും വളര്‍ന്നുനിന്നിരുന്ന മരച്ചില്ലകള്‍ മുറിച്ചുമാറ്റി. എച്ച്.ടി കേബിളുകളുടേയും ട്രാന്‍സ്‌ഫോര്‍മറുകളുടേയും ടെസ്റ്റിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് സപ്ലൈ നല്കുന്നതിന് വലിച്ചിട്ടുള്ള 11 കെ.വി എ.ബി സിഫീഡര്‍, ആങ്ങമൂഴി 11 കെ.വി ഫീഡര്‍, മൂഴിയാര്‍ 11 കെ.വി ഫീഡര്‍ ടച്ചിംഗും, അടിക്കാടുകള്‍ വെട്ടിമാറ്റുന്ന ജോലിയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെ ട്രാന്‍സ്മിഷന്‍ ഡിവിഷന്റെ നിയന്ത്രണത്തിലുള്ള എല്ലാ സബ്‌സ്റ്റേഷന്‍കളിലേയും ശബരിമല പ്രീ – സീസണ്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ശബരിമലയിലേക്കും അനുബന്ധ പ്രദേശങ്ങളിലേക്കും വൈദ്യുതി നല്‍കുന്ന ത്രിവേണി 66 കെ.വി സബ്‌സ്റ്റേഷന്‍ സ്ഥാപിത ശേഷി 8 എം.വി.എ യില്‍നിന്നും 14 എം.വി.എ – ആയി വര്‍ധിപ്പിച്ചിട്ടുണ്ട്.

66 കെ.വി ത്രിവേണി സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്ന 66 കെ.വി പ്രസരണ ലൈനുകളായ ശബരിഗിരി – കൊച്ചുപമ്പ, വണ്ടിപ്പെരിയാര്‍ – കൊച്ചുപമ്പ, കൊച്ചുപമ്പ, ത്രിവേണി എന്നിവയുടെ പ്രീ സീസണ്‍ അറ്റകുറ്റപ്പണികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ലൈനുകളിലേക്ക് വളര്‍ന്നു നിന്നിരുന്ന മര ശിഖരങ്ങള്‍ വനംവകുപ്പിന്റെ അനുമതിയോടുകൂടി മുറിച്ചുമാറ്റി. ലൈന്‍ ഇടനാഴിയില്‍ വളര്‍ന്നു നിന്നിരുന്ന അടിക്കാടുകള്‍ നീക്കംചെയ്യുന്ന പ്രവൃത്തികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടനകാലത്ത് ആവശ്യമായ ജീവനക്കാരുടെ വിന്യാസവും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...

തൃപ്പൂണിത്തുറയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
കൊച്ചി: ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂരിലെ ശ്രീപാദം...

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...