പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇഡി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന സ്ഥലത്തെത്തി ഇഡി നോട്ടീസ് കൈമാറി.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കോടിക്കണക്കിനു രൂപ വെളുപ്പിച്ചുവെന്നും മറ്റു ചില സ്ഥാപനങ്ങള്‍ വഴിയുള്ള ഇടപാടുകള്‍ നടത്തിയെന്നും പരാതി ഉയര്‍ന്നിരുന്നു. മുസ്ലീം പ്രിന്റിംഗ് ആന്റ് പ്ബ്ലംഷിംഗ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയിലാണ് തങ്ങളെ ചോദ്യം ചെയ്യുന്നത്. കോഴിക്കോട്ടെ ചികിത്സാകേന്ദ്രത്തിലെത്തിയാണ് ഇഡി അധികൃതര്‍ നോട്ടീസ് കൈമാറിയത്.

കഴിഞ്ഞ ജൂലായ് മാസം ഇത് സംബന്ധിച്ച്‌ തങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലീഗ് യോഗത്തിലും ഇക്കാര്യം വലിയ ചര്‍ച്ചയായിരുന്നു. മുന്‍ മന്ത്രി കെ.ടി ജലീലും ഇത് സംബന്ധിച്ച രേഖകള്‍ ഇന്ന് പുറത്തുവിട്ടിരുന്നു

നേരത്തെ ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഒടുവില്‍ മൂന്നാം തവണ പാണക്കാട്ടെ വീട്ടില്‍ എത്തിയാണ് ചോദ്യം ചെയ്‍തത്. ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഹൈദരലി തങ്ങള്‍ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...

35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്

0
തൃശൂർ: മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ...