കൊക്കാത്തോട്ടിലെ അനധികൃത നായ വളർത്തൽ കേന്ദ്രത്തിനെതിരെ പഞ്ചായത്ത് നോട്ടീസ് നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാത്തോട്ടിലെ അനധികൃത നായ വളർത്തൽ കേന്ദ്രത്തിനെതിരെ അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വസ്തു ഉടമക്ക് നോട്ടീസ് നൽകി. വസ്തു ഉടമ വലൻചൂഴി ഇടവക്കൽ മേലെതിൽ ഷെരീഫിനാണ് നോട്ടീസ് നൽകിയത്. കേരള പഞ്ചായത്ത് രാജ് ആക്റ്റ് സെക്ഷൻ 232,1998 ലെ കേരള പഞ്ചായത്ത് രാജ് (പന്നികൾക്കും പട്ടികൾക്കും ലൈസൻസ് നൽകൽ) ചട്ടപ്രകാരമാണ് വസ്തു ഉടമക്ക് അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് നോട്ടീസ് നൽകിയത്. ഈ വസ്തുവിൽ മാങ്കുളം സ്വദേശി ഷീജ മൻസിലിൽ അജാസ് ആണ് യാതൊരു മാനദണ്ഡങ്ങളും കൂടാതെ നായകളെ വളർത്തുന്നത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ പരുക്കേറ്റത് അടക്കമുള്ള നായകളെ ഇവിടെ എത്തിച്ചിട്ടുണ്ട്.

ഏതാണ്ട് എഴുപതോളം നായകളെ ഇവിടെ അധിവസിപ്പിച്ചിട്ടുണ്ട്.എന്നാൽ ഇവറ്റകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ നായകളെ അഴിച്ചു വിടുന്നത് നാട്ടുകാർക്ക് ശല്യമാകുന്നെണ്ടെന്ന് കാണിച്ച് പ്രദേശവാസികൾ ഗ്രാമ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. ഈ വിഷയത്തിൽ ഒന്നിലധികം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും വസ്തു ഉടമക്ക് പ്രവർത്തി നിർത്തി വെക്കാൻ നോട്ടീസ് നൽകുകയുമായിരുന്നു. എന്നാൽ താൻ വസ്തു നൽകുക മാത്രമാണ് ചെയ്തതെന്നും ഈ വിഷയത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നും ഗ്രാമ പഞ്ചായത്തിന് വസ്തു ഉടമ മറുപടി നൽകിയിട്ടുണ്ടെന്നും ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...