തിരുവനന്തപുരം: ആര്യനാട് ആത്മഹത്യ ചെയ്ത പഞ്ചായത്തംഗം ശ്രീജയുടെ സംസ്കാരം ഇന്ന്. രാവിലെ 9 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മുതിർന്ന കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. അതേസമയം ശ്രീജയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ പോലീസിൽ പരാതി നൽകി. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ആവശ്യം. ശ്രീജയുടെ സാമ്പത്തിക ഇടപാടുകൾ, ഇവയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നീ കാര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. ശ്രീജയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. പഞ്ചായത്ത് പ്രസിഡന്റ് അടക്കം നാലു സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കാമെന്ന പോലീസ് ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസത്തെ പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്നലെ രാവിലെയാണ് ആസിഡ് കുടിച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ ശ്രീജ മരിച്ചത്. വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്ന ശ്രീജയെ പ്രാദേശിക സിപിഎം നേതാക്കൾ പരസ്യമായി വ്യക്തിഹത്യ നടത്തിയെന്ന മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് ആരോപണം.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























