വിവരാവകാശ അപേക്ഷകൾ തീർപ്പാക്കാൻ മാനദണ്ഡങ്ങൾ പുതുക്കിയിറക്കി കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവരങ്ങൾ തരാൻ മടിയും കാലതാമസവുമെന്ന അപേക്ഷകരുടെ നിരന്തര പരാതിയിൽ നടപടിയുമായി കെഎസ്ഇബി. വിവരാവകാശ അപേക്ഷകൾ തീർപ്പാക്കാൻ മാനദണ്ഡങ്ങൾ പുതുക്കിയിറക്കി. വിവരങ്ങൾ കൈമാറുമ്പോൾ അത് സാധാരണക്കാരന് മനസ്സിലാവുന്ന ലളിത ഭാഷയിലായിരിക്കണമെന്നും നിർദേശമുണ്ട്. കെഎസ്ഇബിയുടെ വിവിധ കാര്യാലയങ്ങളിൽ സമർപ്പിക്കുന്ന വിവരാവകാശ അപേക്ഷകൾക്ക് സമയ ബന്ധിതമായി മറുപടി ലഭിക്കുന്നില്ല, ലഭിക്കുന്ന വിവരങ്ങൾ പൂർണവും തൃപ്തിയുള്ളതുമല്ല തുടങ്ങി ഒട്ടനവധി പരാതികളാണ് അപ്പീൽ അധികാരിക്ക് കിട്ടിയത്. പരാതികൂടിയതോടെ തിരുത്തൽ നടപടിയായി.

അപേക്ഷകന് ആശയക്കുഴപ്പം ഉണ്ടാവാത്ത രീതിയിൽ ലളിതമായ ഭാഷയിൽ കൃത്യവും വ്യക്തവുമായി വിവരം നൽകണം. നൽകുന്ന വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് മാത്രം ശേഖരിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങൾ നൽകുന്നത് ഒഴിവാക്കണം. അപേക്ഷകളിൽ ചോദിക്കുന്ന എല്ലാ വിഷയങ്ങൾക്കും മറുപടി നൽകണം. ഭാഗിക വിവരങ്ങൾ നൽകുന്നത് ഒഴിവാക്കണം. മറുപടി നൽകാൻ കഴിയില്ലെങ്കിൽ അത് ഏത് നിയമപ്രകാരമെന്ന് പരാമർശിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. അനുബന്ധ പകർപ്പുകൾ നൽകേണ്ടതുണ്ടെങ്കിൽ എത്ര പേജാണെന്നും തുക എത്രയെന്നും എവിടെ അടക്കണമെന്നുള്ള കാര്യവും അപേക്ഷനെ കത്ത്, ഇമെയിൽ മുഖേന അറിയിക്കണം. സാധാരണ അപേക്ഷകളിൽ 30 ദിവസത്തിനകം മറുപടി കൊടുക്കേണ്ടതാണ്. ജീവൻ, സ്വാതന്ത്ര്യം സംബന്ധിച്ച അപേക്ഷകളിൽ മറുപടി 48 മണിക്കൂറിനകം നൽകണമെന്നും സർക്കുലറിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യയിൽ വൻ അഴിച്ചുപണി ; സംഭാവന എണ്ണാൻ പുതിയ സംവിധാനം ; തീരുമാനവുമായി ക്ഷേത്ര...

0
ന്യൂഡൽഹി: അയോധ്യയിൽ സംഭാവന എണ്ണുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്താൻ ക്ഷേത്ര ട്രസ്റ്റിന്റെ...

അടിമാലി പഞ്ചായത്തിൽ പെൻഷൻ വിതരണത്തിൽ ഗുരുതര വീഴ്ച ; മരിച്ച 16 പേരുടെ അക്കൗണ്ടിലേക്ക്...

0
അടിമാലി : ജില്ലാ ഓഡിറ്റ് വിഭാഗം അടിമാലി പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ...

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

0
കോഴിക്കോട്: റാഗിംഗിന്‍റെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന്...

ട്രെയിനിലെ ബെർത്തിൽ വിലക്ക് കൊളുത്തി പ്രാർഥന ; യാത്രക്കാരനെ തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

0
മുംബൈ : പ്രാർഥിക്കാനായി ബെർത്തിൽ ദീപം കത്തിച്ചുവെച്ചതിന് 55 വയസ്സുള്ള യാത്രക്കാരനെ...