പാലക്കാട് വളയാർ പുതുശേരിയിൽ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് വളയാർ പുതുശേരിയിൽ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ പിടിയിൽ. പുതുശേരി പഞ്ചായത്തിലെ ഓവർസിയറായ ധനേഷ് സി എസ് ആണ് വിജിലൻസിന്റെ പിടിയിലായത്. ബിൽഡിങ് പെർമിറ്റിനായി 10,000 രൂപയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. കഞ്ചിക്കോട് സ്വദേശി നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്. കഞ്ചിക്കോട് സ്വദേശി ഗാന്ധിരാജ് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ അനുമതിക്കായാണ് പുതുശേരി പഞ്ചായത്തിലെ ഓവർസിയറായ ധനേഷ് പണം ആവശ്യപ്പെട്ടത്. അനുമതി നല്‍കണമെങ്കിൽ ഇരുപതിനായിരം രൂപ വേണമെന്ന് പറഞ്ഞു.

പണമില്ലെന്ന് പറഞ്ഞപ്പോൾ പതിനായിരം രൂപ മതി പിന്നീട് എല്ലാം ശരിയായ ശേഷം ബാക്കി എന്നായി. ഒടുവിൽ സഹികെട്ടാണ് ഗാന്ധിരാജ് വിജിലൻസിന് പരാതി നല്‍കിയത്. പുതുശേരി പ‍ഞ്ചായത്തിലെ ഓവര്‍സിയറായ ധനേഷ് കുറെ നാളായി വിജിലന്‍സിന്‍റെ നിരീക്ഷണത്തിലായിരുന്നു. വിജിലന്‍സിന്റെ നിർദേശമനുസരിച്ച് ഗാന്ധിരാജ് ധനേഷിന്റെ തന്‍റെ കെട്ടിടത്തിലേക്ക് വിളിച്ചു വരുത്തി. ധനേഷ് ആവശ്യപ്പെത് പ്രകാരം പണം നൽകി പണം വാങ്ങിയ ഇയാളെ വിജിലൻസ് പിടികൂടുകയായിരുന്നു. ഇയാളുടെ താമസ സ്ഥലത്തും വിജിലൻസ് പരിശോധന നടത്തി. ഡിവൈഎസ്പി ഷംസുദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...