റാന്നി: ജൽ ജീവൻ മിഷൻ്റെ ഭാഗമായി പെരുനാട് പഞ്ചായത്തിലെ പ്രവർത്തികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്ത് അംഗങ്ങളുടേയും വാട്ടർ അതോറിറ്റിയുടെയും സംയുക്ത യോഗം ചേരാന്‍ തീരുമാനം. വ്യാഴാഴ്ച രാവിലെ പതിനൊന്നിന് പഞ്ചായത്ത് ഓഫീസിൽ യോഗം ചേരും. എല്ലാ വീട്ടുകാർക്കും കുടിവെള്ള കണക്ഷനുകൾ ഉറപ്പു വരുത്തുന്നതിനായി അതാത് വാർഡുകളിൽ ഇനിയും കുടിവെള്ളകണക്ഷനുകൾ നല്കാൻ ഉള്ള വീടുകളുടെ എണ്ണവും പൈപ്പുലൈനുകൾ ഇനിയും സ്ഥാപിക്കേണ്ടതുണ്ടെങ്കിൽ അതിൻ്റെ വിശദാംശങ്ങളും അംഗങ്ങള്‍ അറിയിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി.എസ് മോഹനന്‍ അറിയിച്ചു.
പഞ്ചായത്ത് അംഗങ്ങളുടേയും വാട്ടർ അതോറിറ്റിയുടെയും സംയുക്ത യോഗം വ്യാഴാഴ്ച ചേരും
RECENT NEWS
Advertisment



























