തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12 മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു.  സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെയും ജൂൺ 17ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് വീണ്ടും പുതുക്കുന്നത്. 17 നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12 നു കരടായി പ്രസിദ്ധീകരിക്കും.  കരട് പട്ടികയിൽ പുരുഷൻമാർ 1,25,40,302,  സ്ത്രീകൾ 1,36,84,019, ട്രാൻസ്‌ജെൻഡർ 180 എന്നിങ്ങനെ ആകെ 2,62,24,501 വോട്ടർമാരാണുള്ളത്.

www.lsgelection.kerala.gov.in ൽ കരട് വോട്ടർപട്ടിക പരിശോധനയ്ക്ക് ലഭിക്കും. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് 12 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈനായി അപേക്ഷിക്കണം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കണം.

അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് 26 ആണ്.  അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 26ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മരണപ്പെട്ടവരുടെ പേരുവിവരം ഒഴിവാക്കുന്നതിന് ഇലക്ട്രൽ രജിസ്രേഷൻ ഓഫീസർ സ്വമേധയാ നടപടി സ്വീകരിക്കും. ജനുവരി 20ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംബന്ധിച്ച പരാതികൾ കൂടി പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കാനും പരിശോധനകളും, ഹിയറിംഗും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....