പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍ ; കടകള്‍ രാവിലെ ഏഴു മുതല്‍ ഒരു മണി വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പന്തളം നഗരസഭയിലെ ചേരിക്കല്‍ 31, 32 വാര്‍ഡുകളില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണങ്ങളോടെ തുറന്നിടുന്നതിനും മറ്റു പാതകള്‍ പൂര്‍ണമായും അടയ്ക്കുന്നതിനും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ.സതി, വൈസ് ചെയര്‍മാന്‍ ആര്‍.ജയന്‍, നഗരസഭ സെക്രട്ടറി ബിനിജി എന്നിവര്‍ ഫോണിലൂടെ യോഗത്തില്‍ സ്ഥിതിഗതികള്‍ വിശദീകരിച്ചു. തഹസീല്‍ദാര്‍ ബീന.എസ്.ഹനീഫ്, ഡിവൈ.എസ്.പി. ബിനു, പന്തളം സി.ഐ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പന്തളം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മെഡിക്കല്‍ ഓഫീസറുടെ ചുമതലയില്‍ മുഴുവന്‍ വീടുകളിലും സര്‍വേ നടത്തി സമ്പര്‍ക്ക പട്ടിക തയാറാക്കും. കടകള്‍ രാവിലെ ഏഴു മുതല്‍ ഒരു മണി വരെ ക്രമീകരണങ്ങളോടെ തുറക്കാം. ജനങ്ങള്‍ പരമാവധി വീടുകളില്‍ തന്നെ കഴിയണം. പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ ഒരോ കേന്ദ്രത്തിലും നിരീക്ഷണത്തിനായി ഉണ്ടാവും സാമൂഹ്യ വ്യാപനം തടയാന്‍ ജനങ്ങള്‍ പൂര്‍ണമനസോടെ സഹകരിക്കണമെന്നും ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അഭ്യര്‍ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...