സര്‍വ്വേക്ക് എത്തിയ പന്തളം ഹെൽത്ത് സെന്ററിലെ ജീവനക്കാരെ തടഞ്ഞു : യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : ആരോഗ്യവകുപ്പിന്റെ സർവ്വേയുടെ ഭാഗമായുള്ള വിവരശേഖരണത്തിനായി പന്തളം നഗരസഭയുടെ 34ആം വാർഡിൽ ചേരിക്കൽ എന്ന സ്ഥലത്തെത്തിയ പന്തളം ഹെൽത്ത് സെന്ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ഡ്യൂട്ടി നടത്തപ്പെടുകയും ചെയ്തയാളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം ചേരിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ധനേഷ് (34) ആണ് അറസ്റ്റിലായത്. സർക്കാർ നിർദേശപ്രകാരം തങ്ങൾ സർവേയുടെ ഭാഗമായി വന്നവരാണെന്ന് പറഞ്ഞിട്ടും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഇത് റെക്കോർഡ് ചെയ്യാൻ ശ്രമിച്ച മൊബൈൽ ഫോൺ നശിപ്പിക്കാൻ ശ്രമിച്ചതായും ആരോഗ്യ വകുപ്പ് ജീവനക്കാർ പരാതിയിൽ പറയുന്നു.

അറസ്റ്റിലായ ധനേഷും ഇയാളുടെ അമ്മ വത്സലയും ചേർന്നാണ് ജീവനക്കാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയത്. പന്തളം ഇൻസ്പെക്ടർ എസ്.എച്ച്.ഓ സജീഷ് കുമാർ, എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐ സുരേഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...