ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : കേരളത്തിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ്‌ യു പ്രവർത്തകരെ തല്ലിച്ചതയ്ക്കുന്ന പോലീസ് നരനായാട്ടിനെതിരെ കേരളത്തിൽ ഉടനീളം പോലീസ് സ്റ്റേഷനുകൾ ഉപരോധിക്കുന്നതിന്റെ ഭാഗമായി പന്തളം പോലീസ് സ്റ്റേഷനും പന്തളം, തുമ്പമൺ, കുരമ്പാല കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധിച്ചു. ജനാധിപത്യപരമായി വഴിയരികിൽ സമരം ചെയ്യുന്ന നിരായുധരായ യൂത്ത് കോൺഗ്രസ്, കെ എസ്‌ യു, കോൺഗ്രസ് പ്രവർത്തകരെ നിർധയം തല്ലിച്ചതക്കുകയും അംഗപരിമിതരെ പോലും പോലീസ് പിടിച്ചു നിർത്തി കൊടുത്ത് സി പി എം ഗുണ്ടകൾ ചവിട്ടി തേക്കുകയും ചെയ്യുന്ന അനീതിക്കെതിരെയാണ് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്.

അക്രമ സമരം നടത്തുകയും പോലീസിനും ഡി വൈ എഫ്ഐ, കമ്മ്യൂണിസ്റ്റ് പ്രവർത്തകർക്കും എതിരെ ആയുധങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സമരങ്ങളുമായി മുന്നോട്ടുപോകുന്ന സംഘപരിവാർ സംഘടനയോ കേരള ഗവർണർക്കെതിരെ കരിങ്കൊടിയും പ്രതിഷേധ പ്രകടനങ്ങളും അക്രമ സമരങ്ങളും നടത്തുന്ന എസ്എഫ്ഐ , ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയോ പോലീസ് യാതൊരു നടപടികളും സ്വീകരിക്കാതെ പക്ഷപാതപരമായി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സംഘടനകളെ മാത്രം ഉപദ്രവിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന പിണറായി വിജയൻറെ പോലീസ് അടിമകൾക്കെതിരെയാണ് സമരം നടത്തുന്നത് എന്ന് നേതാക്കൾ അറിയിച്ചു.

എൻഎസ്എസ് കോളേജിനു മുൻപിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പോലീസ് സ്റ്റേഷന് സമീപം പന്തളം പോലീസ് തടഞ്ഞു. പന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനം എ ഐ സി സി മെമ്പറും മുൻ എംഎൽഎയും ആയ മുതിർന്ന കോൺഗ്രസ് നേതാവ് മാലേത്ത് സരളദേവി ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കളായ നരേന്ദ്രനാഥ്, ഡി എൻ തൃദീപ്, പന്തളം മഹേഷ്, മഞ്ജു വിശ്വനാഥ്, ലാലി ജോൺ എ നൗഷാദ് റാവുത്തർ, പി എസ് വേണു കുമാരൻ നായർ, പന്തളം വാഹിദ് , ഈ എസ് നുജുമുദ്ദീൻ, കെആർ വിജയകുമാർ, കിരൺ കുരമ്പാല, മനോജ് കുരമ്പാല, സോളമൻ വരവുകാലായിൽ, ഡെന്നിസ് ജോർജ്, ബൈജു മുകടയിൽ, രാജേന്ദ്രപ്രസാദ്, ചെറുവള്ളി ഗോപകുമാർ, വല്ലാറ്റൂർ ദേവൻ പിള്ള, മാതൂസ് പുളയിൽ, രാജു സക്കറിയ, ജിജാ ബാബു , നസീർ കടയ്ക്കാട്ട്, രാഹുൽ രാജ്, ശാന്തി സുരേഷ്, കെ എൻഎൻ രാജൻ, പി കെ രാജൻ, ജി അനിൽകുമാർ, തുടങ്ങിയവർ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...