Sunday, April 20, 2025 9:33 pm

പ​ന്ത​ളം മാ​വ​ര​പു​ഞ്ച നീ​ർ​ച്ചോ​ല​യി​ലെ മാ​ലി​ന്യം ഉ​ട​ൻ നീ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ മാ​വ​ര​പു​ഞ്ച നീ​ർ​ച്ചോ​ല​യി​ൽ കു​ന്നുകൂ​ടി​യ മാ​ലി​ന്യം അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം ചെയ്യ​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം നാ​ലാ​ഴ്ച​യ്ക്ക​കം പ​ന്ത​ളം ന​ഗ​ര​സ​ഭാ സെക്ര​ട്ട​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി നി​ർ​ദ്ദേ​ശം ന​ൽ​കി.

തു​മ്പമ​ണ്‍ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​ന്തോ​ട്ടി​ൽ നി​ന്നും ആ​രം​ഭി​ച്ച് പ​ന്ത​ളം കൃ​ഷി ഭ​വ​നു സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു​പോ​കു​ന്ന തോടി​ന്റെ  നീ​രൊ​ഴു​ക്ക് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട​താ​യി ആ​രോ​പി​ച്ച് പ​ന്ത​ളം ക​ട​യ്ക്കാ​ട് സ്വ​ദേ​ശി അ​ക്ബ​ർ അ​ലി സമർപ്പിച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ക​മ്മീ​ഷ​ൻ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഹ​രി​ത​കേരളം മി​ഷ​നു​മാ​യി ചേ​ർ​ന്ന് മാ​ലി​ന്യം നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സെക്രട്ടറി​യു​ടെ വി​ശ​ദീ​ക​ര​ണം തീ​ർ​ത്തും തെ​റ്റാ​ണെ​ന്നും അ​ധി​ക്യ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഇ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ സമർ​പ്പി​ക്കു​ന്ന​ത​ല്ലാ​തെ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്ന് പ​രാ​തി​ക്കാ​ര​ൻ അ​റി​യി​ച്ചു.

മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്റെ  റി​പ്പോ​ർ​ട്ടും പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ചു. പ​രി​സ്ഥി​തി മലിനീകരണത്തി​ന്റെ  ഭ​വി​ഷ്യ​ത്തു​ക​ളെ കു​റി​ച്ച് ന​ന്നാ​യി അ​റി​യാ​വു​ന്ന ന​ഗ​ര​സ​ഭ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളെ ലാഘവത്തോടെ സ​മീ​പി​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. സു​ഗമമാ​യ നീ​രൊ​ഴു​ക്കി​ല്ലെ​ങ്കി​ൽ രോ​ഗം പ​ട​രാ​ൻ സാധ്യത​യു​ണ്ടെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷം കേ​സ് വീ​ണ്ടും പരി​ഗ​ണി​ക്കും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി...

ചെർപ്പുളശേരിയിൽ ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ

0
പാലക്കാട്: ചെർപ്പുളശേരിയിൽ ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ. നെല്ലായി സ്വദേശി...

കർണാടക മുൻ ഡിജിപിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ബെംഗളൂരു: കർണാടക മുൻ ഡിജിപിയെ മരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ സ്വദേശിയായ...