പന്തളം എൻഎസ്എസ് യൂണിയൻ പ്രതിഭാ സംഗമവും മെറിറ്റ് സ്കോളർഷിപ്പ് വിതരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം :  പന്തളം എൻഎസ്എസ് കരയോഗം യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും യൂണിയൻ മെറിറ്റ് സ്കോളർഷിപ്പ് വിതരണവും നടന്നു. പന്തളം ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ഡയറക്ടർ ബോർഡ് അംഗവും പന്തളം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ശ്രീ പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ ആർ ഗോപാലകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ചു.

യൂണിവേഴ്സിറ്റി തലത്തിൽ റാങ്ക് നേടി വിജയിച്ച കുട്ടികളെ അനുമോദിക്കുകയും എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് മന്നം ട്രോഫി വിതരണം ചെയ്യുകയും ചെയ്തു. 86 കരയോഗങ്ങളിൽ പെട്ട പഠിക്കാൻ സമൃദ്ധരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായ കുട്ടികൾക്ക് മെറിറ്റ് സ്കോളർഷിപ്പും വിതരണം ചെയ്തു.

യോഗത്തിൽ യൂണിയൻ പ്രതിനിധി സഭാംഗം എ കെ വിജയൻ സ്വാഗതമാശംസിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് പി എൻ രാമകൃഷ്ണപിള്ള കെ ശ്രീധരൻ പിള്ള സോമൻ ഉണ്ണിത്താൻ എൻ ഡി നാരായണപിള്ള,കുസുമ കുമാരി, ജയചന്ദ്രൻ പിള്ള മോഹനൻ പിള്ള പ്രതിനിധി സഭാംഗങ്ങളായ പണയിൽ ശിവശങ്കരപ്പിള്ള തോപ്പിൽ കൃഷ്ണക്കുറുപ്പ് യൂണിയൻ സെക്രട്ടറി കെ കെ പത്മകുമാർ യൂണിയൻ ഇൻസ്പെക്ടർ വിപിൻ കുമാർ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിൽ താമസിച്ചിരുന്ന 65 കാരൻ കൊല്ലപ്പെട്ട നിലയിൽ : കൈകാലുകൾ കെട്ടിയ നിലയിൽ...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...