പന്തളം പോലീസും ജനമൈത്രി സമിതിയും ചേർന്ന് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പന്തളം ജനമൈത്രി പോലീസും ജനമൈത്രി സമിതിയും ചേർന്ന് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. കൗമാരക്കാർക്ക് ഇടയിലും യുവാക്കൾക്ക് ഇടയിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് എതിരെ അവബോധം വളർത്തിയെടുത്ത് അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി പന്തളം ജനമൈത്രി പോലീസും ജനമൈത്രി സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന സൗഹൃദ ക്രിക്കറ്റ് മത്സരം ലഹരി വിരുദ്ധ ക്രിക്കറ്റ് മാച്ച് ജൂലൈ 12 ന് ശനിയാഴ്ച വൈകിട്ട് കുളനടയിൽ നടത്താൻ തീരുമാനിച്ചു. ബിൽടെക് ജയകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനമൈത്രി സമിതി യോഗം പന്തളം എസ് എച്ച് ഒ റ്റി.ഡി. പ്രജീഷ് ഉദ്ഘാടനം ചെയ്തു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് പന്തളം ജനമൈത്രി പോലീസും സമിതിയും ചേർന്ന് നടത്തുവാൻ തീരുമാനിച്ചിട്ടുള്ളത്. പന്തളം സ്റ്റേഷൻ ലിമിറ്റിൽ ഉള്ള മുഴുവൻ സ്കൂളുകളുടെയും പ്രാതിനിധ്യം ഉറപ്പിച്ചു കൊണ്ട് വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബും അവയർനസ് പ്രോഗ്രാമുകളും നടത്തും. ജനമൈത്രി ബീറ്റ് ഓഫീസർ അൻവർഷാ, ജനമൈത്രി സമിതി അംഗങ്ങളായ റജി പത്തിയിൽ, രാജൻ ബാബു, ജോർജ് കുട്ടി, ജേക്കബ്, ഡോ. റംലാ കബീർ, ഗോപിനാഥൻ നായർ, എസ്.ശ്രീദേവി, പുഷ്പാംഗദൻ, വിഷ്ണു രാജ് എന്നിവ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഇരട്ടക്കൊലപാതകം ; പ്രതിയെ പിടികൂടി പോലീസ്

0
പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. പശ്ചിമ ബംഗാൾ സ്വദേശിയായ...

ഏനാത്ത് പാലത്തിന്റെ കൈവരിക്ക് മുകളില്‍ സംരക്ഷണ വേലി സ്ഥാപിച്ചു

0
അടൂര്‍ : നദിയില്‍ വീണ് അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏനാത്ത് പാലത്തിന്റെ  ഉയരം...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...