വഴിതെറ്റി അലഞ്ഞെത്തിയ ബീഹാർ സ്വദേശിനിയെ അമ്മ വീട്ടിൽ എത്തിച്ച് പന്തളം പോലീസ്

For full experience, Download our mobile application:
Get it on Google Play

പന്തളം : വഴിതെറ്റി അലഞ്ഞെത്തിയ ബീഹാർ സ്വദേശിനിയായ അമ്മയെ വീട്ടിൽ എത്തിച്ച് പന്തളം പോലീസ്. പന്തളം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ കിടങ്ങന്നൂർ കരുണാലയം അമ്മ വീട്ടിൽ ബീഹാർ സ്വദേശിനിയെ എത്തിക്കുകയായിരുന്നു. ബീഹാർ സ്വദേശിനിയായ റിങ്കു ദേവിയാണ് പന്തളത്ത് വഴിതെറ്റി അലഞ്ഞു തിരിഞ്ഞത്തിയത്. എങ്ങോട്ട് പോകണം എന്നറിയാതെ വിഭ്രാന്തിയിലായ ഇവരെ പന്തളം പോലീസ് കണ്ടെത്തി. ഇവരുമായി കൂടുതൽ വിവരങ്ങൾ അറിഞ്ഞ് മനസ്സിലാക്കിയ പോലീസ് ഇവരുടെ ബന്ധുക്കളെ കണ്ടെത്താനുള്ള പരിശ്രമത്തിൽ ആയിരുന്നു.

ബന്ധുക്കളെ കുറിച്ചോ താമസ സ്ഥലത്തെക്കുറിച്ചോ കൃത്യമായ വിവരം ഇവരിൽ നിന്നും കിട്ടാത്തതിനാൽ പന്തളം എസ് എച്ച് ഒ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ കിടങ്ങന്നൂർ കരുണാലയത്തിൽ എത്തിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ മനോജ് കുമാർ, ബീറ്റ് ഓഫീസർ എസ് അൻവർഷ, അനുപ ജോബിൻ എന്നിവർ നേതൃത്വം നല്കി. ഇവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...