പന്തളം : പന്തളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവവും കെട്ടു കാഴ്ചയും മാർച്ച് 5 ന് ആഘോഷപൂര്‍വ്വം നടക്കും. തിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ച് 12 കരകളിലെ ഹൈന്ദവ സമിതികൾ ഒരുക്കിയ കെട്ടുകാഴ്ച ഉരുപ്പടികള്‍ മഹാദേവ സന്നിധിയിൽ പ്രദർശനം നടത്തും. മുടിയൂർക്കോണം കര പുതിയതായി പണി കഴിപ്പിച്ച കൂറ്റൻ കെട്ടുരുപ്പടി ഈ വർഷത്തെ പ്രധാന ആകർഷണമാണ്. രാത്രി 10 നു തിരുവനന്തപുരം ചിലങ്ക അവതരിപ്പിക്കുന്ന നാടകം ഉണ്ടായിരിക്കും.
കുംഭ തിരുവാതിരക്കും കെട്ടുകാഴ്ചക്കും ഒരുങ്ങി പന്തളം മഹാദേവ ക്ഷേത്രം
RECENT NEWS
Advertisment