പന്തളം ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും രാഷ്ട്രീയ വിശദീകരണ യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം: പന്തളം മണ്ഡലത്തിലെ ബൂത്ത് നമ്പർ ഒന്ന് ,രണ്ട്, മൂന്ന് ,ആറ് എന്നീ ബൂത്തുകളുടെ സംയുക്ത തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അറത്തിൽമുക്ക് ജംഗ്ഷനിൽ മുതിർന്ന കോൺഗ്രസ് നേതാവ് കുഞ്ഞുമോൻ തിലങ്കാന നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 26 ആം തീയതി നടക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളും അവരുടെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും കേന്ദ്ര, കേരള , പന്തളം നഗരസഭ എന്നിവിടങ്ങളിലെ അഴിമതി ഭരണത്തിന് അറുതി വരുത്തുന്നതിന് വേണ്ടി എല്ലാ ജനാധിപത്യ വിശ്വാസികളും അവരുടെ വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള ഒരു ഭരണം ഇന്ത്യയിൽ ഉണ്ടാവേണ്ടത് ജനാധിപത്യത്തിന് , മതേതരത്വത്തിന് , സോഷ്യലിസത്തിന് അത്യന്താപേക്ഷിതമാണെന്നും യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

നാലാം പ്രാവശ്യം പാർലമെൻറ് അംഗമാകുന്ന ആന്റോ ആന്റണിക്ക് തന്നെ ജനങ്ങളുടെ വോട്ട് നൽകി വൻഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കണമെന്നും പത്തനംതിട്ട പാർലമെൻറ് മണ്ഡലം പ്രതിനിധീകരിച്ച് ഒരു കേന്ദ്രമന്ത്രി ഉണ്ടാവേണ്ടത് നാടിൻറെ വികസനത്തിന് അത്യാവശ്യമാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ് ഷെരീഫ് , എ നൗഷാദ് റാവുത്തർ , പി എസ് വേണു കുമാരൻ നായർ, പന്തളം വാഹിദ് , കെ എൻ രാജൻ , സുനിതാ വേണു, ഇ എസ് നുജുമുദീൻ ,പി കെ രാജൻ , പി പി ജോൺ, രാഹുൽ രാജ്, ബിജു സൈമൺ , ടെന്നീസ് ജോർജ് , അനിൽകുമാർ , കോശി മാത്യു, അലക്സാണ്ടർ, ഷാജി , ബിജി ബിജു, ധർമ്മരാജൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...