പന്തളം വലിയപാലത്തിൽ ഭീഷണിയായി മുളങ്കാടും വെള്ളക്കെട്ടും

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം വലിയപാലത്തിലൂടെ യാത്രചെയ്യുന്നവർ ജീവൻ പണയം വെയ്ക്കണം എന്നതാണ് സ്ഥിതി. ഒരു വശത്ത് മുളങ്കാട് വളർന്ന് പാലത്തിലേക്ക് നിൽക്കുമ്പോൾ മറുഭാഗത്ത് നടന്നുപോകേണ്ട സ്ഥലത്ത് പൈപ്പും മഴവെള്ളവും കാൽനടയാത്രക്കാരെ വലയ്ക്കുന്നു. സുരക്ഷാ ഇടനാഴിയുടെ പണിയിൽ കൈവരികൾ മാറ്റിയും തൂണുകളിൽ സിമന്റ് പൂശിയും മുഖംമിനുക്കിയതല്ലാതെ പാലത്തിന്റെ സുരക്ഷയ്ക്കായുള്ള പണികൾ ഇനിയും ബാക്കിയാണ്. പാലത്തിലേക്ക് വളർന്നുനിൽക്കുന്ന മുളങ്കാടും നടന്നുപോകാനുള്ള സ്ഥലത്ത് കേബിളുകൾ കടത്തിവിടാൻ ഇട്ടിരിക്കുന്ന പൈപ്പും മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളവും കാൽനടയാത്രക്കാരെ അപകടത്തിലാക്കും.

പണി പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞതിനുശേഷം പന്തളം വലിയപാലത്തിലേക്ക് അധികാരികൾ എത്തിനോക്കിയത് സുരക്ഷാ ഇടനാഴി പദ്ധതിവന്നതോടെയാണ്. തൂണുകൾ ബലപ്പെടുത്തിയതല്ലാതെ ഇതിൽ കിളിർത്ത് പാലത്തിനു മുകളിലേക്ക് വളർന്നുവരുന്ന ആൽമരം വെട്ടിമാറ്റാനോ താഴെനിന്നും വളർന്ന് പാലവും കടന്ന് മുകളിലേക്ക് പോകുന്നതും വാഹനത്തിലേക്ക് അടിക്കുന്നതുമായ മുളച്ചില്ലകൾ മുറിച്ചുമാറ്റാനോ പദ്ധതിയില്ലായിരുന്നു. പാലത്തിലെ ഇപ്പോഴത്തെ വലിയ പ്രശ്‌നം പാലത്തിലേക്ക് വളർന്നുനിൽക്കുന്ന മുളങ്കാടാണ്. അരികുചേർന്ന് പോകുന്ന ബസിലെ യാത്രക്കാരുടെ മുഖത്താണ് മുളയുടെ ചില്ലകൾ തട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...