നായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളം : സുരക്ഷയില്ലാതെ പന്തളം വില്ലേജോഫീസും പോസ്‌റ്റോഫീസും

For full experience, Download our mobile application:
Get it on Google Play

പന്തളം : രണ്ട് മാസത്തോളമായി സുരക്ഷിതമില്ലാതെ പന്തളം വില്ലേജോഫീസും പോസ്‌റ്റോഫീസും. വിലപിടിപ്പുള്ള പലരേഖകളും സൂക്ഷിച്ചിരിക്കുന്ന ഇടമാണ് സുരക്ഷിതമല്ലാതെ ഇങ്ങനെ കിടക്കുന്നത്.  വില്ലേജോഫീസിൽ ഇതിനിടെ മോഷണവും നടന്നു. നായ്ക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമാകുകയാണ് രണ്ട് ഓഫീസുകളും. വില്ലേജോഫീസിന്‍റെ  മതിൽ ടിപ്പർ ലോറി ഇടിച്ച് തകർത്തിട്ട് മൂന്നുമാസമായിട്ടും ഇതുവരെ കെട്ടിക്കൊടുക്കാത്തതാണ് സുരക്ഷിതത്വം ഇല്ലാതാകാൻ കാരണം.

കഴിഞ്ഞദിവസം മതിൽ പൊളിഞ്ഞ ഭാഗത്തുകൂടി അകത്തുകടന്ന സാമൂഹികവിരുദ്ധർ ശൗചാലയം വൃത്തികേടാക്കി. ഇതിനുള്ളിലെയും പുറത്തെ വാഷ് ബെയ്‌സിനിലെയും ടാപ്പുകൾ എടുത്തുകൊണ്ടുപോവുകയും ചെയ്തു. വില്ലേജധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പന്തളം പോലീസ് സ്‌റ്റേഷന്റെ സമീപത്താണ് വില്ലേജോഫീസ് പ്രവർത്തിക്കുന്നത്. വില്ലേജോഫീസിൽ തൂപ്പുകാരിയുടെ ഒഴിവ് നികത്തിയിട്ടില്ലാത്തതിനാൽ ഓഫീസും പരിസരവും വൃത്തിയാക്കുന്നതും ഉദ്യോഗസ്ഥരുടെ ജോലിയായി മാറിക്കഴിഞ്ഞു.

വില്ലേജോഫീസിന് സമീപത്തുള്ള പോസ്‌റ്റോഫീസിന്റെയും സ്ഥിതി ഇതുതന്നെയാണ്. ഓഗസ്റ്റ് മാസത്തിലാണ് ആംബുലൻസ് ഇടിച്ചുകയറി പോസ്‌റ്റോഫീസിന്റെ ബോർഡുകളും മതിലും തപാൽപ്പെട്ടിയും തകർന്നുപോയത്. വാഹന ഉടമ നന്നാക്കാൻ തയ്യാറല്ലാതായപ്പോൾ ഉടമയ്‌ക്കെതിരേ തപാൽ വകുപ്പ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. പോസ്‌റ്റോഫീസിലേക്ക് കയറാൻ കൂടി കഴിയാത്തവിധം വൈദ്യുതിപോസ്റ്റും മതിലും തകർന്നുകിടക്കുന്നത് നീക്കംചെയ്തിട്ടുപോലുമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...