തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെടിവച്ചയാള്‍ അറസ്റ്റില്‍. പാങ്ങോട് സ്വദേശി വിനീതിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. വാക്കു തര്‍ക്കത്തിനിടെ സുഹൃത്തായ പാങ്ങോട് സ്വദേശി റഹിമിന്റെ തലയില്‍ വിനീത് വെടിവെച്ചത്. കടയ്ക്കല്‍ തിരുവാതിര ഉത്സവം കഴിഞ്ഞ മടങ്ങിവരുകയായിരുന്നു റഹിമും സുഹൃത്തായ ഷിനുവും. വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനീതിന്റെ കടയില്‍ ഷിനു ഒരു കാര്‍ നല്‍കിയിരുന്നു.
ഇവര്‍ തമ്മില്‍ നേരത്തെയും സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. വിനീതിന്റെ വീടിന് സമീപം വെച്ച് ഷിനുമായാണ് ആദ്യം വാക്കു തര്‍ക്കമുണ്ടാകുന്നത്. കാര്‍ റിപ്പയര്‍ നല്‍കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ റഹിം ഇടപെട്ടു. പെട്ടെന്ന് അരയില്‍ വെച്ചിരുന്ന തോക്കെടുത്ത് റഹിമിന്റെ തലയിലേക്ക് വിനീത് വെടിവെയ്ക്കുകയായിരുന്നു.