പഞ്ചാബ്​ നാഷണൽ ബാങ്കിൽനിന്ന്​ കോടികൾ തട്ടിയെടുത്ത് മുങ്ങിയ മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ആന്റിഗ്വയിൽ നിന്ന്​ വീണ്ടും മുങ്ങി

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ : പഞ്ചാബ്​ നാഷണൽ ബാങ്കിൽനിന്ന്​ കോടികൾ തട്ടിയെടുത്ത് മുങ്ങിയതിന് ഇന്ത്യയിൽ അന്വേഷണ സംഘം തിരയുന്ന മെഹുൽ ചോക്സിയെ കാണാതായി. തിങ്കളാഴ്​ച ഭക്ഷണത്തിനായി വൈകുന്നേരം വീടുവിട്ടിറങ്ങിയ ചോക്​സിയെ പിന്നീട്​ കണ്ടിട്ടില്ലെന്നാണ്​ റിപ്പോർട്ട്​. ചോക്​സി അടുത്തിടെ ആൻറിഗ്വ ആന്റ് ​ ബർബുഡ പൗരത്വമെടുത്തിരുന്നു. ഇവിടെ കഴിഞ്ഞുവരുന്നതിനിടെയാണ്​ മുങ്ങിയതെന്ന്​ ​പോലീസ്​ പറയുന്നു.

ചോക്​സി സഞ്ചരിച്ച വാഹനം പിന്നീട്​ പരിസരത്തെ ജോളി തുറമുഖത്ത്​ കണ്ടുകിട്ടി. ഇദ്ദേഹത്തെ കാണാതായതായും കുടുംബം ആശങ്കയിലാണെന്നും ചോക്​സിയുടെ അഭിഭാഷകൻ പറഞ്ഞു. പഞ്ചാബ്​ നാഷണൽ ബാങ്കിൽനിന്ന്​ ബന്ധുവായ നീരവ്​ മോദിക്കൊപ്പം 13,000 കോടി രൂപ തട്ടി നാടുവിട്ട വജ്രവ്യാപാരി മെഹുൽ ചോക്​സി കരീബിയൻ ദ്വീപായ ആന്റിഗ്വയിൽ നിന്ന്​ കാണാതായി.

ദേശസാത്​കൃത ബാങ്കായ പഞ്ചാബ്​ നാഷണല്‍ ബാങ്കില്‍ നിന്ന്​ വൻതുക തട്ടി നാടുവിട്ട സംഭവത്തിൽ ബന്ധുവായ നീരവ്​ മോദി ലണ്ടനിലെ ജയിലിലാണ്​. ഇന്ത്യയിലേക്ക്​ നാടുകടത്തരുതെന്നാവശ്യപ്പെട്ട്​ നൽകിയ കേസ്​ കോടതി പരിഗണനയിലാണ്​. 2018 ജനുവരി ആദ്യവാരം ഇന്ത്യ വിടുന്നതിന്​ മുമ്പായി 2017ലാണ്​ ചോക്​സി ആന്റിഗ്വ പൗരത്വമെടുത്തത്​.

നിക്ഷേപകർക്ക്​ നൽകുന്ന ആനുകൂല്യം ഉപയോഗിച്ചായിരുന്നു പൗരത്വം. ​ നാടുവിട്ടതിന്​ തൊട്ടുപിറകെ തട്ടിപ്പ്​ വാർത്ത പുറത്തെത്തുകയും ചെയ്​തു. ചോക്​സിയും ത​ന്റെ കമ്പനി ഗീതാഞ്​ജലി ജെംസും ചേർന്നാണ്​ ശതകോടികളുടെ വായ്​പയെടുത്ത്​ മുങ്ങിയത്​. ചില ബാങ്ക്​ ഉദ്യോഗസ്​ഥരുമായി ഒത്തുകളിച്ചായിരുന്നു വലിയ തുക വായ്​പ തരപ്പെടുത്തിയതെന്ന്​ അന്വേഷണ സംഘം കണ്ടെത്തി. ഗീതാഞ്​ജലി ഗ്രൂപ്പിന്റെ പേരിലുള്ള 14.45 കോടിയുടെ ആസ്​തി കണ്ടുകെട്ടാൻ ഉത്തരവിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...