അസമിലും ബംഗാളിലും കുടുങ്ങിയ വാഹനങ്ങള്‍ തിരികെ എത്തിക്കാന്‍ ആര്‍.ടി.ഒ ഓഫിസില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോക്​ഡൗണ്‍ മൂലം അസമിലും ബംഗാളിലും കുടുങ്ങിയ വാഹനങ്ങള്‍ തിരികെ എത്തിക്കാന്‍ ആര്‍.ടി.ഒ ഓഫിസില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങിയെന്ന് ആര്‍.ടി.ഒ പി.എം. ഷബീര്‍ അറിയിച്ചു. യാത്രക്കാരുമായി പോയ ഏതാണ്ട് 170ഓളം കോണ്‍ട്രാക്‌ട് കാര്യേജ് വാഹനങ്ങള്‍ ഇങ്ങനെ കുടുങ്ങിയെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ഈ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഫോണില്‍ വിളിച്ച്‌ തിരക്കിയതില്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്ന വാഹനങ്ങളില്‍ സ്പെഷല്‍ പെര്‍മിറ്റ് കാലാവധി കഴിഞ്ഞവയുണ്ട്. അതിനാല്‍ വാഹനങ്ങളുടെ പെര്‍മിറ്റ് ഓണ്‍ലൈനായി പുതുക്കാന്‍ സൗകര്യം ഒരുക്കി. അപേക്ഷ ലഭിച്ചാല്‍ ഉടന്‍ പെര്‍മിറ്റ് നല്‍കാന്‍ സംവിധാനവും ഏര്‍പ്പെടുത്തി.

ഇതുവരെ ലഭിച്ച 32 അപേക്ഷക്കും പെര്‍മിറ്റ് നല്‍കി. അപേക്ഷ സമര്‍പ്പിക്കേണ്ടതും ഫീസ് അടക്കേണ്ടതും ഓണ്‍ലൈന്‍ വഴിയാണ്. അതേസമയം ലോക്​ഡൗണ്‍ തീരുന്ന മുറക്ക് യാത്രക്കാരുമായി പുറപ്പെട്ടാല്‍ മതിയെന്ന് തീരുമാനിച്ചവരുമുണ്ട്. ജില്ല ഹെല്‍പ്പ്  ഡെസ്കുകളുടെ പ്രവര്‍ത്തനം അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നേരിട്ട് വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...