തിരുവനന്തപുരം : സഭക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന വേദനിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അങ്ങനെയൊന്നുണ്ടായാല്‍ പ്രതിപക്ഷത്തിന് മറുപടി പറയേണ്ടി വരുമെന്നും അത് വലിയ വാക്വാദങ്ങളിലേക്ക് പോകേണ്ടി വരുമെന്നും വി.ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ സ്പീക്കറായിരുന്ന കെ.രാധാകൃഷ്ണനെ മാതൃകയാക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. സഭക്ക് പുറത്ത് താന്‍ രാഷ്ട്രീയം പറയുമെന്നായിരുന്നു എം.ബി രാജേഷ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം പറഞ്ഞിരുന്നത്.
കഴിവും അനുഭവവും സമിന്വയിപ്പിച്ച വ്യക്തിയാണ് എം.ബി രാജേഷ് എന്ന് ആശംസ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അല്‍പ്പം മുമ്പാണ് 15ാമത് കേരള നിയമസഭയുടെ 23 മത് സ്‌പീക്കറായി എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച എം.ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫില്‍ നിന്ന് പി.സി വിഷ്‌ണുനാഥാണ് മത്സരിച്ചത്. 96 വോട്ടുകള്‍ നേടിയാണ് എം.ബി രാജേഷ് വിജിയിച്ചത്. 40 വോട്ടുകളാണ് പി.സി വിഷ്ണുനാഥിന് ലഭിച്ചത്. തൃത്താലയില്‍ നിന്നും യു.ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് എം.ബി രാജേഷ് സഭയിലെത്തിയത്.





























