കോഴിക്കോട് നഗരത്തില്‍19 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍19 ലക്ഷത്തിലധികം രൂപയുടെ കുഴല്‍പ്പണവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പോലീസ് പരിശോധന ഭയന്ന് സി.ഡി.എം വഴി പണം കൈമാറുന്ന സംഘത്തിലെ കണ്ണികളെയാണ് ഒരാഴ്ചത്തെ നിരീക്ഷണത്തിനൊടുവില്‍ നടക്കാവ് പോലീസ് പിടികൂടിയത്.

അരിയിടത്ത് പാലത്തിന് സമീപം വാഹനപരിശോധനക്കിടെ പതിനൊന്ന് ലക്ഷം രൂപയുമായി പിലാശ്ശേരിക്കാരന്‍ അജ്മലും നടക്കാവില്‍ നിന്നും നാല് ലക്ഷത്തിലധികം രൂപയുമായി പിലാശ്ശേരി സ്വദേശി മുഹമ്മദ് ജിര്‍ഷാദും, വെസ്റ്റിഹില്ലില്‍ നിന്നും മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയുമായി തലക്കുളത്തൂരുകാരന്‍ ബാസിതുമാണ് പിടിയിലായത്.

അതേസമയം മൂവരും പരസ്പരം അറിയില്ലെന്നും കൊടുവള്ളി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഇടപാടിലെ കണ്ണികളെന്നുമാണ് പോലീസിനോട് പറഞ്ഞിട്ടുള്ളത്. കമ്മീഷന്‍ വ്യവസ്ഥയില്‍ പണം ആവശ്യക്കാരന്റെ അക്കൗണ്ടുകളിലേക്ക് സി.ഡി.എം വഴി നിക്ഷേപിക്കുന്നതാണ് ഇവരുടെ ഉത്തരവാദിത്തം.

പണം കൈമാറേണ്ടവരുടെ ബാങ്ക് അക്കൗണ്ട് നമ്പരും കൊടുക്കാനുള്ള തുക എഴുതിയ കടലാസും പോലീസിന് ലഭിച്ചിട്ടുണ്ട്. നടക്കാവ് എസ്.ഐ എസ്.നിയാസിന്റെ നേതൃത്വത്തില്‍ ഒരാഴ്ചത്തെ നിരീക്ഷണത്തിലാണ് മൂന്നുപേരെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ഇവരുടെ നീക്കങ്ങളുള്‍പ്പെടെ പിന്തുടര്‍ന്ന് പോലീസ് പിടികൂടുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...