‘യാസ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ; വൈകിട്ടോടെ അതിതീവ്രമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ‘യാസ്’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ – പശ്ചിമ ബംഗാൾ തീരത്തു ജാഗ്രതാ മുന്നറിയിപ്പ് നൽകി. വൈകുന്നേരത്തോടെ കരതൊടുമെന്നാണ് പ്രവചനം. യാസിനെ നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും തയ്യാറെടുപ്പിലാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, ആഡ്രപ്രദേശ് എന്നിവിടങ്ങളിൽ പ്രതിരോധ നടപടികൾ അന്തിമഘട്ടത്തിലാണ്.

ഇന്നും നാളെയും മധ്യ – വടക്കൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ് -ഒഡീഷ- പശ്ചിമ ബംഗാൾ- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. നിലവിൽ ഈ പ്രദേശങ്ങളിൽ ആഴക്കടൽ മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികൾ ഉടൻ തന്നെ തീരത്ത് മടങ്ങിയെത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ ‘യാസ്’ എന്ന ശക്തമായ ചുഴലിക്കാറ്റ് പാരദ്വീപിൽ (ഒഡീഷ ) നിന്ന് 360 കി.മീ തെക്ക് -തെക്കു കിഴക്കായും ബാലസോറിൽ (ഒഡീഷ ) നിന്ന് 460 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാൾ) യിൽ നിന്ന് 450 കി.മീ തെക്ക് -തെക്കു കിഴക്കായും ഖേപ്പുപറയിൽ നിന്ന് 480 കി.മീ തെക്ക് – തെക്കു പടിഞ്ഞാറുമായിട്ടാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്.

ഈ ശക്തമായ ചുഴലിക്കാറ്റ് വടക്ക് – വടക്ക്‌ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്‌ അടുത്ത 12 മണിക്കൂറിൽ ശക്തി പ്രാപിച്ച്‌ അതിശക്തമായ ചുഴലിക്കാറ്റായി മാറാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർന്ന് വീണ്ടും വടക്ക്- വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിച്ച്‌ മേയ് 26 നു പുലർച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരത്തെത്തുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തുടർന്ന് മേയ് 26 ന് ഉച്ചയോടെ പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരത്തു പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ അതിശക്തമായ ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറും...

0
തൃശൂർ: തൃശൂരിൽ കൊറിയർ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസിൽ ജിം...

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് വിദ്യാർത്ഥി ഐക്യത്തിന്റെ ചരിത്രവിജയമെന്ന് സിപിഎം

0
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...

കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു

0
തിരുവനന്തപുരം : കാതക്കുന്ന ശബ്‌ദവും വെളിച്ചവുമായി കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ്...