കിടങ്ങന്നൂര്‍ :പന്തളത്ത് കാറപകടത്തില്‍ ക്ഷീരകര്‍ഷകന്‍ മരിച്ചു. പൂവണ്ണുംമൂട് വിളപറമ്പില്‍ വി.റ്റി പൊന്നച്ചന്‍ (69) ആണ് മരിച്ചത്. ആറന്മുള -പന്തളം റോഡില്‍ കിടങ്ങന്നൂര്‍ കനാല്‍ അക്വിഡേക്റ്റിന് സമീപമായിരുന്നു അപകടം. വീട്ടില്‍ നിന്നും രാവിലെ പാല്‍ കൊണ്ടുപോയി വീടുകളില്‍ കൊടുക്കവേ ഇയാള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് അക്വിഡേക്റ്റിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഭാര്യ : ഏലിയാമ്മ പൊന്നച്ചന്‍. മക്കള്‍ : മനു , മനോജ്.
പന്തളത്ത് കാറപകടം ക്ഷീരകര്‍ഷകന്‍ മരിച്ചു
RECENT NEWS
Advertisment