വിവാദ ഉത്തരവ് പിന്‍വലിച്ചശേഷവും മരംമുറിക്ക് അനുമതി നല്‍കി ; അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വിവാദമായ മരംമുറി ഉത്തരവിൽ റവന്യൂ-വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വലിയ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയാതെയാണ് വിജിലൻസ് റിപ്പോർട്ടിൽ വീഴ്ചകൾ അക്കമിട്ട് നിരത്തിയിരിക്കുന്നത്. എന്നാൽ വീഴ്ച വരുത്തിയ വിവിധ റെയ്ഞ്ച് ഓഫീസുകൾ ഏതെല്ലാമാണെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. തട്ടേക്കാട്, നേര്യമംഗലം, അടിമാലി, മച്ചാട് റെയ്ഞ്ച് ഓഫീസർമാർക്കാണ് മരംമുറി സംഭവത്തിൽ വലിയ വീഴ്ചയുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇവർ വിവാദ ഉത്തരവ് പിൻവലിച്ചശേഷവും മരംമുറിക്ക് അനുമതി നൽകി. ഏറ്റവും കൂടുതൽ മരംമുറി നടന്നിരിക്കുന്നത് അടിമാലി, നേര്യമംഗലം റെയ്ഞ്ചുകളിലാണ്. ഈ രണ്ട് റെയ്ഞ്ചുകളുടെയും ചുമതല വഹിച്ചിരുന്നത് അടിമാലി റെയ്ഞ്ച് ഓഫീസറായിരുന്നു. ഡി.എഫ്.ഒ യുടെ നിർദേശം അവഗണിച്ചും ഈ ഉദ്യോഗസ്ഥൻ മരംമുറിക്കാൻ അനുമതി നൽകിയെന്നും എട്ട് പാസുകൾ നൽകിയത് വില്ലേജ് ഓഫീസറുടെ അനുമതിയില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

1993-ലെ പട്ടയഭൂമിയിൽ മരംമുറിക്ക് അനുവാദം നൽകിയതുമായി ബന്ധപ്പെട്ട് കൊന്നത്തടി വില്ലേജ് ഓഫീസർക്കും വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എരുമേലിയിൽ സംരക്ഷിത വനത്തിലും മരംമുറിയുണ്ടായി. ഇതിലും വില്ലേജ് ഓഫീസർക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...