ഗൂഗിള്‍ ഓഡിയോ ടെക്നോളജി മോഷ്ടിച്ചു ; കേസില്‍ ഗൂഗിളിന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ടെക് ഭീമന്‍ ഗൂഗിളിനെതിരെ ആരോപണവുമായി അമേരിക്കന്‍ ഓഡിയോ കമ്പനി സോണോസിന്‍റെ വാദത്തില്‍ പ്രഥമിക വിജയം. ഗൂഗിള്‍ തങ്ങള്‍ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യ അനുമതി വാങ്ങാതെ മോഷ്ടിച്ചു എന്ന് ആരോപിച്ച് സോണോസ് അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മിഷനെ സമീപിക്കുകയായിരുന്നു. ഇതില്‍ സോണോസിന് അനുകൂലമായി ജഡ്ജിയുടെ റൂളിംഗ് വന്നതായി ദ വെര്‍ജ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ കേസിലെ  ജഡ്ജിയുടെ റൂളിംഗില്‍ ഗൂഗിള്‍ സോണോസിന്റെ അഞ്ചു പേറ്റന്റുകള്‍ ഗൂഗിള്‍ ഉപയോഗിച്ചുവെന്ന് വിധിച്ചിരിക്കുന്നത്. ഇത് അന്തിമ വിധിയല്ലെങ്കിലും ഗൂഗിളിന് ഒരു തിരിച്ചടിയാണെന്നു വിലയിരുത്തപ്പെടുന്നു. വര്‍ഷങ്ങള്‍ എടുക്കുന്ന നിയമയുദ്ധത്തിന്‍റെ തുടക്കമാണ് ഇതെന്നാണ് സോണോസ് ഇതേക്കുറിച്ചു പ്രതികരിച്ചത്. എന്നാല്‍ വാര്‍ത്തയോട് പ്രതികരിച്ച ഗൂഗിള്‍ കോടതി റൂളിംഗ് അംഗീകരിക്കുന്നില്ലെന്നും. തങ്ങള്‍ സോണോസിന്‍റെ ഒരു സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നില്ലെന്നും ഇപ്പോള്‍ വന്ന റൂളിംഗിനെതിരെ ഹര്‍ജി നല്‍‍കുമെന്നുമാണ് ഗൂഗിള്‍ വക്താവ് വെര്‍ജിനോട് പറഞ്ഞത്.

2013ലാണ് സോണോസ് ഗൂഗിള്‍ ബിസിനസ് സഹകരണം ആരംഭിച്ചത്. 2020 ല്‍ തങ്ങളുടെ സാങ്കേതിക വിദ്യയും ഡിസൈനും ഗൂഗിള്‍ മോഷ്ടിച്ചുവെന്ന ആരോപണവുമായി സോണോസ് രംഗത്ത് എത്തി. ഗൂഗിളുമായി നല്ല സഹകരണമാണെന്നും എന്നാല്‍ അവര്‍ തങ്ങളുടെ പേറ്റന്‍റുകള്‍ മോഷ്ടിച്ച് സ്വന്തം ഓഡിയോ പ്രോഡക്ടുകള്‍ ഉണ്ടാക്കിയെന്നുമാണ് സോണോസ് ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...