സഹകരണ ബാങ്കില്‍ നിന്ന് പണയ സ്വര്‍ണം ജീവനക്കാരന്‍ മോഷ്ടിച്ച്‌ മറ്റൊരു ബാങ്കില്‍ പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയ സംഭവo ; യു.ഡി.എഫ് ഹൈക്കോടതിയിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

പന്തളം: സഹകരണ ബാങ്കില്‍ നിന്ന് പണയ സ്വര്‍ണം ജീവനക്കാരന്‍ മോഷ്ടിച്ച്‌ മറ്റൊരു ബാങ്കില്‍ പണയം വെച്ച്‌ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു. മോഷണം സംബന്ധിച്ച്‌ സ്വമേധയാ കേസെടുക്കാന്‍ പോലീസിന് കഴിയുമെങ്കിലും സി.പി.എമ്മിനെ സഹായിക്കാന്‍ വേണ്ടിയാണ് ഒത്തുകളിക്കുന്നത്.

പോലീസ് അന്വേഷണം വന്നാല്‍ കൂടുതല്‍ പ്രതികള്‍ പുറത്തു വരുമെന്ന് കണ്ടാണ് പോലീസ് അന്വേഷണം ഭയക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. സമഗ്ര അന്വേഷണം നടത്തണം അല്ലാത്ത പക്ഷം ബാങ്ക് ഭരണ സമിതി രാജി വെയ്ക്കണം. സഹകാരികള്‍ പണയം വെച്ച 70 പവന്‍ സ്വര്‍ണം ബാങ്കിലെ തന്നെ ജീവനക്കാരന്‍ മറ്റ് രണ്ട് ബാങ്കുകളിലായി പണയം വെച്ച്‌ പണം തട്ടിയ വിവരം പുറത്തു വന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനോ കേസെടുക്കുവാനോ പോലീസ് തയാറായിട്ടില്ല.

തങ്ങള്‍ക്ക് പരാതി കിട്ടിയിട്ടില്ല എന്ന മറുപടിയാണ് പോലീസ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ യു.ഡി.എഫ് നഗരസഭാ കമ്മിറ്റി എസ്.എച്ച്‌.ഓയ്ക്ക് പരാതി നല്‍കിയിരുന്നു. സ്വര്‍ണ മോഷണമോ പണാപഹരണമോ നടത്തിയിട്ടില്ലെന്നാണ് ബാങ്ക് പ്രസിഡന്റായ സി.പി.എം നേതാവ് പറയുന്നത്. ഇത് ശുദ്ധനുണയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയിലൂടെയും ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ വോയ്‌സ് ക്ലിപ്പിലൂടെയും മനസ്സിലാവും. സഹകാരികളെയും ജനങ്ങളെയും കബളിപ്പിച്ച പ്രസിഡന്റും ഭരണ സമിതിയും രാജിവെയ്ക്കണം. ഈ സഹകരണ സംഘത്തില്‍ ഇതാദ്യമായല്ല അഴിമതി പുറത്തു വരുന്നതെന്നും യു ഡി എഫ് ആരോപിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖാ വകുപ്പിലെ നിയമന നീക്കത്തിനെതിരെ പ്രതിഷേധം ; പി.എസ്.സി. ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്

0
തിരുവനന്തപുരം : പി.എസ്.സി. ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. പുരാരേഖാ വകുപ്പിലെ...

മുട്ടിൽ മരം മുറിയിലെ വഞ്ചന കേസ് ; പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചന കേസിൽ പ്രതികൾ വീണ്ടും ഹൈക്കോടതിയിൽ. വഞ്ചന...

വന്ദേഭാരത് ഫ്ലാഗ് ഓഫിൽ വന്ദേമാതരം ആലപിച്ചില്ല ; ബിജെപി പ്രതിഷേധത്തെ തള്ളി കേന്ദ്രമന്ത്രി സുരേഷ്...

0
കൊച്ചി: എറണാകുളം-ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധത്തെ...

കരുവാറ്റ കൊലപാതകം : പെൺകുട്ടിയൊഴികെ മൂന്ന് പ്രതികളെയും മുതിർന്നവരായി പരിഗണിക്കണമെന്ന് പോലീസ്

0
ആലപ്പുഴ : കരുവാറ്റയിൽ 67 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ...