ദില്ലി: രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ൽ 8032 ൽനിന്നും 60 ശതമാനം ഉയർന്ന് 2023 ൽ ആകെ 12852 ആയി. 2014 ൽ കടുവകളുടെ എണ്ണം 2226 ആയിരുന്നു ഇത് നിലവിൽ 2967 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം 2600 ൽ നിന്നും ഈ വർഷം 3000 കവിഞ്ഞു.
ആനകളുടെ എണ്ണം 2007 ൽ 27694 ആയിരുന്നു. ഇത് ഉയർന്ന് 2021 ൽ 30000 ആയി. ഏഷ്യൻ സിംഹങ്ങളുടെ എണ്ണം 2010 ലെ 411 ൽ നിന്ന് 2020 ൽ 674 ആയി ഉയർന്നുവെന്നം മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പക്ഷികൾ ഇടിച്ച് അപകടങ്ങളുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി വിശദീകരിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























