പത്തനംതിട്ട: കോണ്‍ഗ്രസ് വിട്ട് ഒരുപാടുപേര്‍ ബി ജെ പിയിലേക്ക് വരുമെന്ന് അടൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്‍. ധാരാളം ആളുകള്‍ ബി ജെ പിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വരുന്നവരുടെ പേരെടുത്ത് പറയുന്നില്ല. പക്ഷേ, വരുംദിവസങ്ങളില്‍ അതുണ്ടാകുമെന്നും പന്തളം സുധാകരന്‍ പറഞ്ഞു.
ഏറെ വിജയപ്രതീക്ഷയോടെയാണ് അടൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്നത്. വോട്ടര്‍മാരുടെ പ്രതികരണം കാണുമ്പോള്‍ ഏറെ വിജയപ്രതീക്ഷയാണുളളത്. മണ്ഡലത്തിലെ കുടിവെളള പ്രശ്‌നവും മാലിന്യപ്രശ്‌നവും പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവായിരുന്ന പന്തളം പ്രതാപന്‍ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബി ജെപിയില്‍ ചേര്‍ന്നത്. ഇതിനുപിന്നാലെയാണ് അടൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി പന്തളം പ്രതാപനെ ബി ജെ പി പ്രഖ്യാപിച്ചത്. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ അനുജനാണ് പന്തളം പ്രതാപന്‍. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന അദ്ദേഹം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.