പന്തളം : പന്തളം കൊട്ടാരം കുടുംബാംഗമായ കൈപ്പുഴ പുത്തന്‍ കോയിക്കല്‍ കൊട്ടാരത്തിലെ ഭരണി തിരുനാള്‍ അശോക വര്‍മ്മ (69) അന്തരിച്ചു. പുലര്‍ച്ചെ 4:15 നായിരുന്നു അന്ത്യം. രാജപ്രതിനിധിയായി ശബരിമല തിരുവാഭരണ ഘോഷയാത്രയെ നയിച്ചിട്ടുണ്ട്. മകന്‍: ദേവേഷ് അശോക വര്‍മ്മ മരുമകള്‍: സബിതാ ഉണ്ണികൃഷ്ണന്‍ ആചാരമനുസരിച്ച് പന്തളം വലിയ കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം നവംബര്‍ 8 വരെ അടച്ചിടും. നവംബര്‍ 9 ന് ക്ഷേത്രം തുറക്കുമെന്ന് കൊട്ടാരം നിര്‍വ്വാഹക സംഘം അറിയിച്ചു.
പന്തളം കൊട്ടാരം കുടുംബാംഗമായ ഭരണി തിരുനാൾ അശോക വർമ്മ അന്തരിച്ചു
RECENT NEWS
Advertisment