മന്‍സൂര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് സംഭവവുമായി ബന്ധമില്ലാത്തവരെ : എം വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് സംഭവവുമായി ബന്ധമില്ലാത്തവരെയാണെന്ന് സി പി എം നേതാവ് എം വി ജയരാജന്‍. പ്രതി ചേര്‍ക്കപ്പെട്ടതില്‍ മനം നൊന്താണ് രണ്ടാം പ്രതി രതീഷ് ആത്മഹത്യ ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക തയാറാക്കിയിരിക്കുന്നത്. പാനൂര്‍ കടവത്തൂരില്‍ നടന്ന സമാധാന സന്ദേശ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു ജയരാജന്‍.

നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം രതീഷിന് ലീഗ് പ്രവര്‍ത്തകരില്‍ നിന്നും മര്‍ദനമേറ്റിരുന്നു. ഇതുസംബന്ധിച്ച്‌ രതീഷിന്റെ മാതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും അതിന് പാര്‍ട്ടി എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പിന് ശേഷം എല്‍ ഡി എഫ് പ്രവര്‍ത്തകനായ ഷിനോസിനെ ലീഗ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഷിനോസിനെ രക്ഷിക്കാന്‍ വേണ്ടിയാണ് മറ്റ് പ്രവര്‍ത്തകര്‍ അവിടേക്ക് പോയത്. അതിന് ശേഷമുണ്ടായ സംഘര്‍ഷത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. ആറ് മാസത്തിനിടെ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും അതേ നാണയത്തില്‍ തിരിച്ചടിക്കുക പാര്‍ട്ടി നയമല്ലെന്നും ജയരാജന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...