തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവര്‍ണര്‍ക്കെതിരെ സി പി ഐ നേതാവ് പന്ന്യര്‍ രവീന്ദ്രന്‍. നിയമസഭ പാസാക്കിയ പ്രമേയം തള്ളിയെന്ന് പറയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം.ഗവര്‍ണര്‍ ബി ജെ പിയുടെ മൈക്ക് ആയി മാറരുത്. രാജ്ഭവനെ ബി ജെ പി ഓഫീസാക്കി മാറ്റരുത്.ഗവര്‍ണര്‍ പദവി ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തരുതെന്നും അതിന്പദവി രാജി വയ്ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയില്‍പെട്ട കാര്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.