തിരുവനന്തപുരം : മലയാളിയെന്ന് കേട്ടാല്‍ കേന്ദ്ര സര്‍ക്കാരിന് ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയാണ് മന്ത്രി എ കെ ബാലന്‍. റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലാകുന്നില്ല. പത്മ അവാര്‍ഡിന് കേരളം നല്‍കുന്ന നാമനിര്‍ദേശങ്ങളും കേന്ദ്രം തള്ളുകയാണ്. എം ടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.
റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എ കെ ബാലന്റെ പ്രതികരണം. മൂന്നാം റൗണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തെ ഒഴിവാക്കുന്നത്. ബംഗാളിനെയും മഹാരാഷ്ട്രയെയും നേരത്തെ ഒഴിവാക്കിയിരുന്നു.