കോഴിക്കോട് : കോഴിക്കോട് കേന്ദ്രീകരിച്ച് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി. കോഴിക്കോട് ജില്ലയില്‍ നാലിടങ്ങളില്‍ ഐ.ബി പരിശോധന നടത്തി. ഒരേസമയം നാലിടങ്ങളില്‍ ഇന്ന് രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. സംഭവത്തില്‍ കൊളത്തറ സ്വദേശി ജുറൈസ് അറസ്റ്റിലായി. ഓണ്‍ലൈന്‍ നെറ്റ്വര്‍ക്ക് എന്ന പേരിലായിരുന്നു ജുറൈസ് ടൗണില്‍ മുറിവാടകയ്ക്കെടുത്ത് പ്രവര്‍ത്തനം തുടങ്ങിയത്. വിദേശ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ഇവരുടെ പദ്ധതി.
കോഴിക്കോട് കേന്ദ്രീകരിച്ച് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കണ്ടെത്തി ; ഒരാളെ അറസ്റ്റ് ചെയ്തു
RECENT NEWS
Advertisment