കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി: കടലില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെ പുത്തന്‍ കടപ്പുറം ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചാപ്പപടിയില്‍ ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് കൂട്ടുകാരോടോപ്പം കടലില്‍ കുളിക്കുന്നതിനിടെ കുട്ടിയെ കാണാതായത്. ഒട്ടുമ്മല്‍ ബീച്ചിലെ പിത്തപ്പെരി അസൈനാറിന്റെ മകന്‍ അബ്ദുല്‍ മുസാരി (14) ആണ് അപകടത്തില്‍പ്പെട്ടത്. കൂട്ടുകാരായ 5 പേര്‍ ചേര്‍ന്ന് കുളിക്കുകയായിരുന്നു. വലിയ തിര അടിച്ചതോടെ എല്ലാ കുട്ടികളും അപകടത്തില്‍പ്പെട്ടെങ്കിലും 4 പേര്‍ നീന്തി രക്ഷപെട്ടു. മുസാരി കടലില്‍ മുങ്ങിപ്പോവുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ കൂട്ടുകാരിലൊരാള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രക്ഷപ്പെട്ട കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച കുട്ടി ഇപ്പോള്‍ വിഭ്രാന്തിയിലാണ്.

മല്‍സ്യത്തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും പോലീസും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും രാത്രി ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം നിഷ്ഫലമായി. ഇന്ന് പുലര്‍ച്ചെ മല്‍സ്യത്തൊഴിലാളികള്‍  നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. പുത്തന്‍കടപ്പുറം ജി എം എല്‍ പി സ്‌കൂള്‍ എഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: ഹൈറുന്നിസ, സഹോരങ്ങള്‍: റസ്‌നാ ബാനു, സിബ്‌നാ ബാനു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...