പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പരപ്പനങ്ങാടി കടപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. പത്തുവയസിന് താഴെയുള്ള നാലുകുട്ടികള്‍ ഉള്‍പ്പെടെ കടിയേറ്റ എട്ടുപേരെയും ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ കെ. ഫാത്വിമ (52), ഇ. അബ്ദു റസാഖ് (45) എന്നിവരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും ഒരു വയസ്സുള്ള കെ. ഇംറാന്‍, രണ്ടു വയസുകാരന്‍ നാസിം എന്നിവ‍‌‌‌ർക്ക് മുഖത്ത് സാരമായി പരിക്കേറ്റു. നാലു വയസുകാരി അഫ്‌സ, ഹംദാന്‍ (എട്ട്), കെ. ഫാത്തിമ (52), സുബൈദ (54), മുജീബ് റഹ്‌മാന്‍ (50) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സദ്ദാം ബീച്ച് ഭാഗത്തുനിന്ന് അക്രമണകാരിയായ നായ ഓടിയെത്തി വീട്ടുമുറ്റത്തിരുന്ന കുട്ടികളെയും വഴിയോരങ്ങളില്‍ കണ്ടവരെയും കടിക്കുകയാ യിരുന്നു. പുത്തന്‍ കടപ്പുറം, ഒട്ടുമ്മല്‍, ചാപ്പപ്പടി ഭാഗങ്ങളിലൂടെ കണ്ണില്‍ കണ്ടവരെയെല്ലാം കടിച്ചോടിയ നായെ നാട്ടുകാര്‍ പിന്തുടര്‍ന്ന് ഒട്ടുമ്മലില്‍ വെച്ച് അടിച്ചുകൊന്നു. തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ കനത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...