ഭാര്യ ഹോര്‍ലിക്‌സില്‍ വിഷം കലക്കി നല്‍കി ; പരാതി കൊടുത്തിട്ടും പോലീസ് കേസെടുത്തില്ല – കെഎസ്‌ആര്‍ടിസി ഡ്രൈവർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാമുകന് കഷായത്തില്‍ വിഷം ചേര്‍ത്തുനല്‍കി കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിക്കവേ സമാനരീതിയിലുള്ള പരാതിയുമായി കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ രംഗത്ത്. ഭാര്യ തനിക്ക് ഹോര്‍ലിക്‌സില്‍ വെഷം ചേര്‍ത്തു നല്‍കിയെന്നും അത് പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ആക്ഷേപം. പാറശാല സ്വദേശിയായ സുധീര്‍ ആണ് പാറശാല പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

ആറുമാസം മുമ്പ് പരാതി നല്‍കിയിട്ടും സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ തയാറായിട്ടില്ലെന്ന് സുധീര്‍ പറയുന്നു. ശിവകാശി സ്വദേശിനിയായ ഭാര്യ, ആണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ലിളിക്‌സ് കഴിച്ചശേഷം തലവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതായി സുധീര്‍ പറയുന്നു. തുടര്‍ന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചതായും പരാതിക്കാരന്‍ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞെന്നും സുധീര്‍ പറയുന്നു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് വീട്ടില്‍ നിന്നും സിറിഞ്ചും അലുമിനിയം ഫോസ്ഫെയ്ഡും കണ്ടെത്തിയത്. വിഷം തമിഴ്‌നാട്ടില്‍ നിന്ന് കൊറിയറായി അയച്ചതാണെന്നാണ് സുധീര്‍ പറയുന്നത്. അതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുധീര്‍ പറയുന്നു. അലൂമിനിയം ഫോസ്‌ഫെയ്ഡ് ഉള്ളില്‍ ചെന്നാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാണെന്ന് സുധീര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പരാതിയോ കൈവശമുള്ള തെളിവോ പരിശോധിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായില്ലെന്നും സുധീര്‍ ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....