പരവൂര്‍: മൂന്ന് മുന്നണികളും തുല്യ സീറ്റ് നേടിയ പരവൂര്‍ നഗരസഭയില്‍ ഭരണം യു.ഡി.എഫിന്. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.െജ.പി മുന്നണികള്‍ 14 സീറ്റ് വീതം നേടി തുല്യനിലയില്‍ എത്തിയ പരവൂര്‍ നഗരസഭയില്‍ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. കോട്ടമൂല വാര്‍ഡില്‍ നിന്നുള്ള പി.ശ്രീജയാണ് ചെയര്‍പേഴ്സണായി തിരഞ്ഞെടുക്കപ്പെത്.
ഒന്നാം റൗണ്ട് വോട്ടെടുപ്പില്‍ എല്‍.ഡി.എഫ് -14, യു.ഡി.എഫ് -14, ബി.ജെ.പി -14 എന്നിങ്ങനെ യായിരുന്നു വോട്ട് നില. രണ്ടാമത്തെ റൗണ്ടില്‍ ബി.ജെ.പി വിട്ടു നില്‍ക്കുകയും ഇരു മുന്നണികളും വീണ്ടും തുല്യ നിലയില്‍ എത്തുകയും ചെയ്തു. തുടര്‍ന്നായിരുന്നു നറുക്കെടുപ്പ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി പുതിയിടം വാര്‍ഡില്‍ നിന്നും വിജയിച്ച ഒ. ഷൈലജയും ബി.ജെ.പി പ്രതിനിധിയായി മണിയംകുളം വാര്‍ഡില്‍ വിജയിച്ച ഷീലയുമായിരുന്നു ആദ്യഘട്ടത്തില്‍ മത്സരിച്ചത്. ചെയര്‍പേഴ്സണ്‍ പി.ശ്രീജക്ക് വരണാധികാരി ഹരീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.