കൊല്ലം സായി ഹോസ്റ്റലിലിനെതിരെ ഗുരുതര പരാതിയുമായി ഹോസ്റ്റലിൽ മരിച്ച വൈഷ്ണവിയുടെ മാതാപിതാക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊല്ലം സായി ഹോസ്റ്റലിലിനെതിരെ ഗുരുതര പരാതിയുമായി ഹോസ്റ്റലിൽ മരിച്ച തിരുവനന്തപുരം സ്വദേശിനി വൈഷ്ണവിയുടെ മാതാപിതാക്കൾ. കുട്ടി ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും മാതാപിതാക്കൾ പറയുന്നു. ‘മരിക്കുന്നതിന് തലേന്ന് രാത്രിയും വീട്ടിലേക്ക് കുട്ടി സന്തോഷത്തോടെ ഫോൺ ചെയ്തിരുന്നു’.ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്തുന്നതായി കുട്ടി പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം ചെമ്പൂർ സ്വദേശിയാണ് മരിച്ച 10 -ാം ക്ലാസുകാരിയായ കബഡി താരം വൈഷ്ണവി.

ഉച്ചയ്ക്ക് വൈഷ്ണവി വീഡിയോ കോൾ ചെയ്തു. രാത്രി 10.30 ക്കും മാതാപിതാക്കളുമായി സന്തോഷത്തോടെ സംസാരിച്ചു. കബഡി കളിയിൽ ജയിച്ചതിന്റെ സന്തോഷത്തിലായിരുന്നു കുട്ടി. ഹോസ്റ്റലിൽ എന്തോ സംഭവിച്ചിട്ടുണ്ട്. ഹോസ്റ്റൽ അധികൃതർ നിരന്തരം കുറ്റപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. എന്ത് ചെയ്താലും കുത്തുവാക്ക് പറയുമായിരുന്നു. ഹോസ്റ്റലിൽ നിന്ന് പുറത്താക്കുമോ എന്ന് കുട്ടിക്ക് ഭയമായിരുന്നു. മരണ വിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവച്ചു. കുട്ടിക്ക് എന്ത് സംഭവിച്ചെന്ന് വിശദീകരിക്കാൻ പോലും തയാറായില്ല. ഹോസ്റ്റലിൽ കയറാതിരിക്കാൻ ഗേറ്റ് അടച്ചിട്ടുഅന്വേഷണത്തിനായി ഏത് അറ്റം വരെയും പോകുമെന്നും കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...