ചന്ദനപ്പള്ളി : ചന്ദനപ്പള്ളി സെയ്‌ന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ പെരുന്നാളിന് സ്വന്തം നാടകം അവതരിപ്പിക്കാനൊരുങ്ങി ഇടവക അംഗങ്ങൾ. ഇന്ന് രാത്രി 8.30-ന് “ഗിലയാദ്യയുടെ വീരപുത്രൻ” എന്ന ബൈബിൾ നാടകം അവതരിപ്പിക്കാനുള്ള റിഹേഴ്സൽ പള്ളിയിൽ നടന്നു വരുന്നു. ഇത്തവണ പെരുന്നാളിന് സ്വന്തം നാടകമായാലോ എന്ന ആശയം മുന്നോട്ടുവെച്ചത് ഇടവക വികാരി കൂടിയായ ഫാ. ബെന്നി നാരകത്തിനാലായിരുന്നു. ഇടവക അംഗങ്ങൾ അതിനോട് യോജിച്ചു. അഭിനയിക്കാൻ ഒരു മടിയുംകൂടാതെ ഇടവക അംഗങ്ങൾ മുന്നോട്ടുവന്നതോടെ ബെന്നി നാരകത്തിനാൽ ചുമതല ഏറ്റെടുക്കുകയായിരുന്നു.
നാടകത്തോടു താത്പര്യമുണ്ടായിരുന്ന മുതിർന്നവരുടെ പിന്തുണയുംകൂടി ലഭിച്ചതോടെ ഇരട്ടി സന്തോഷമായി. ഇതിനായി സെയ്‌ൻറ് ജോർജ് കാത്തലിക് ആർട്സ് എന്ന നാടകസമിതിയും രൂപവത്കരിച്ച് റിഹേഴ്സലും തുടങ്ങി. ദിവസവും നാലും അഞ്ചും മണിക്കൂർ വരെ റിഹേഴ്സൽ നീണ്ടുനിൽക്കും. നാടകരചനയും സംവിധാനവും നിർവഹിച്ചത് രാജു എൽ.പോൾ ഏനാത്ത് ആണ്. ഗാനരചന ഇടവക വികാരി ഫാ.ബെന്നി നാരകത്തിനാലും നിർവഹിച്ചു. ബൈബിൾ പഴയ നിയമത്തിലെ ന്യായാധിപൻമാർ 11-ാം അധ്യായത്തെ ആസ്പദമാക്കിയാണ് നാടകരചന. പ്രധാന കഥാപാത്രമായ ഗിലയാദുകാരനായ ജഫ്താ എന്ന സേനാനിയെ അവതരിപ്പിക്കുന്നത് വള്ളിക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗംകൂടിയായ അഡ്വ. തോമസ് ജോസ് അയ്യനേത്താണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























