സഹായാഭ്യർത്ഥനയുമായി വീടുകളില്‍ എത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സഹായാഭ്യർത്ഥനയുമായി വീടുകളില്‍ എത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ അക്രമിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇലന്തൂര്‍ പരിയാരം സ്വദേശി ഷാജി തോമസ്‌ (39) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണിക്കാണ് സംഭവം. വി.കോട്ടയം അന്തിച്ചന്ത തടത്തിൽ പുത്തൻ വീട്ടിൽ ഷിബു ചെറിയാന്റെ വീട്ടിലാണ് ഇയാള്‍ സഹായം ചോദിച്ചുകൊണ്ട് എത്തിയത്. ഇയാളുടെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. ഇരുചക്രവാഹനത്തിലാണ് ഇരുവരും വന്നത്.

എന്തെങ്കിലും ഒരു ചെറിയ സഹായം ചെയ്യാമെന്ന് വീട്ടുടമ ഷിബു ചെറിയാന്‍ പറഞ്ഞപ്പോൾ അതുപോരെന്നും കൂടുതല്‍ തുക വേണമെന്നും ഇയാള്‍ പറഞ്ഞു. ഇത് പറ്റില്ലെന്നു പറഞ്ഞ വീട്ടുടമയെ ഇയാള്‍ അസഭ്യം പറയുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഷിബു ഒച്ചവെച്ചതോടെ ഇയാളുടെ കൂടെ വന്നയാള്‍ ഇരുചക്രവാഹനവുമായി പെട്ടെന്ന് മടങ്ങി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ കോന്നി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഷിബു വര്‍ഗീസിന്റെ പരാതിയിന്മേല്‍ കോന്നി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇലന്തൂര്‍ സ്വദേശിയായ ഇയാള്‍ മുമ്പും സമാനമായ കേസുകളില്‍ പ്രതിയായിരുന്നുവെന്ന് ഷിബു ചെറിയാന്‍ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...