പാർക്കിങ്ങിനെച്ചൊല്ലി തർക്കം ; യുവാവിന് വെട്ടേറ്റു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : സ്കൂട്ടര്‍ റോഡില്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് വെട്ടേറ്റു. ഏരൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പ്രഭാ മന്ദിരത്തില്‍ അഭിജിത്തി (30)നാണ് വെട്ടേറ്റത്. സംഭവത്തില്‍ നെടിയറ വെള്ളാരംകുന്ന് റീന ഭവനില്‍ ഹരിദാസി (61)നെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്തൊമ്പതിന് രാത്രി 11.30ന് തെക്കേനെട്ടയത്തായിരുന്നു സംഭവം നടന്നത്.

കാറില്‍ വരികയായിരുന്ന ഹരിദാസ് ഈ സമയത്ത് റോഡില്‍ സ്കൂട്ടര്‍ വച്ചിരിക്കുന്നതു കണ്ട് കാര്‍ നിര്‍ത്തി വെളിയിലിറങ്ങി സ്കൂട്ടറിന്റെ ഉടമയായ അഭിജിത്തിനെ തെറിവിളിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഹരിദാസ് കാറിലിരുന്ന വെട്ടുകത്തിയെടുത്ത്‌ അഭിജിത്തിനെ വെട്ടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ പ്രതാപചന്ദ്രന്‍, എസ്‌ഐ ശരലാല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അരുണ്‍, അനില്‍കുമാര്‍, ബിജു താജുദീന്‍, ഹോംഗാര്‍ഡ് ചന്ദ്രന്‍പിള്ള എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...