രാഹുല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം ; ഇരുസഭകളും നിര്‍ത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ കടുത്ത പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. ഇന്ന് പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പാര്‍ലമെന്റിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭാ സ്പീക്കറുടെ ചെയറിന് നേരെ പ്രതിപക്ഷ എംപിമാര്‍ കടലാസുകള്‍ കീറിയെറിഞ്ഞു. ലോക്സഭ ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നാല് മണി വരെ പിരിഞ്ഞു. രാജ്യസഭയും ഉച്ചയ്ക്ക് രണ്ട് മണി വരെ പിരിഞ്ഞു.

പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനിടയില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള ചോദ്യോത്തര വേളയില്‍ സഭ ചേര്‍ന്ന് ഒരു മിനിറ്റിനുള്ളില്‍ സഭയുടെ നടപടികള്‍ നിര്‍ത്തിവച്ചു. സഭ അന്തസ്സോടെ നടത്താനാണ് എനിക്കിഷ്ടമെന്ന് സ്പീക്കര്‍ ബിര്‍ള പറഞ്ഞു. രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയതും അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളും ഉള്‍പ്പെടെ വിഷയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചത്. രാജ്യസഭയില്‍ എംപിമാര്‍ നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ‘മോദി -അദാനി ഭായ്, ഭായ്’ മുദ്രാവാക്യവും വിളിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...