ന്യൂഡല്‍ഹി: തടവുപുള്ളികള്‍ക്ക് പരോള്‍ അനുവദിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം. എല്ലാ തടവുപുള്ളികള്‍ക്കും പരോള്‍ അനുവദിക്കേണ്ട എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ഭീകരവാദം, കൊലപാതകം, കുട്ടികളോടുള്ള അതിക്രമം, കലാപം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പരോള്‍ അനുവദിക്കുന്നത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
അതുകൊണ്ട് തന്നെ ഇത്തരം കേസുകളില്‍പെടുന്ന തടവുപുള്ളികള്‍ക്ക് മനശാസ്ത്രജ്ഞരടങ്ങിയ വിദഗ്ധ സമിതിയുടെ വിലയിരുത്തലിന് ശേഷം പരോള്‍ അനുവദിച്ചാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. കൊറോണ രൂക്ഷമായതോടെ വ്യാപകമായി പരോള്‍ അനുവദിക്കുന്ന സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.