ജലജീവന്‍ മിഷനില്‍ കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തം ഏറെ പ്രധാനം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റവും വലിയ മുന്‍ഗണനയുള്ള പദ്ധതിയായ ജലജീവന്‍ മിഷനില്‍ കുടുംബശ്രീ യൂണിറ്റുകളുടെ പങ്കാളിത്തം ഏറെ പ്രധാനമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ ഐഎസ്എ കുടുംബശ്രീ യൂണിറ്റുകള്‍ക്കായി നടത്തുന്ന രണ്ടാംഘട്ട പരിശീലന പരിപാടി പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍.
കുടുംബശ്രീയുടെ പ്രാരംഭകാലത്ത് ഇതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കുറേയധികം സംശയങ്ങള്‍ നിലനിന്നിരുന്നു.

എന്നാല്‍ ഇന്ന് സംസ്ഥാന സര്‍ക്കാരിന്റെ ദേശീയതലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിക്കുന്ന പദ്ധതികളുടെയെല്ലാം പിന്നില്‍ കൈത്താങ്ങായി കുടുംബശ്രീയുണ്ട്. ജനങ്ങളുടെ പ്രതിനിധികളാണ് കുടുംബശ്രീ അംഗങ്ങള്‍. പത്തനംതിട്ട ജില്ലയിലെ പതിനേഴ് പഞ്ചായത്തുകളിലാണ് ജലജീവന്‍ മിഷന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി കുടുംബശ്രീ മുന്നിട്ടിറങ്ങുന്നത്. വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കണം. ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളും പുരോഗതിയും മുഖ്യമന്ത്രി സമയാസമയം വിലയിരുത്തുന്നുണ്ട്.

ജീവന്റെ അടിസ്ഥാനം ജലമായതുകൊണ്ടുതന്നെ അത്രത്തോളം പ്രാധാന്യം ഈ പദ്ധതിക്കുണ്ട്. ഏറ്റവും കൂടുതല്‍ കുടുംബശ്രീ യൂണിറ്റുകള്‍ വാട്ടര്‍ അതോറ്റിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജില്ലയും ഏറ്റവും കൂടുതല്‍ മീറ്റര്‍ റീഡേഴ്‌സ് കേരള വാട്ടര്‍ അതോറിറ്റിക്കുള്ള ജില്ലയും പത്തനംതിട്ടയാണ്. എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മഹത്തായ പദ്ധതിയില്‍ എല്ലാവരും പങ്കാളികളാകണമെന്നും കളക്ടര്‍ പറഞ്ഞു.

കേരള ജല അതോറിറ്റി മീറ്റിംഗ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പിഎച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. തുളസീധരന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രദീപ് ചന്ദ്ര, എസ്.ഇ ബി. മനു, പ്രോജക്ട് ഡിവിഷന്‍ അടൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. സുനില്‍, തിരുവല്ല പിഎച്ച് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.ജി കാര്‍ത്തിക, കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി.ഇന്ദു, പിഎച്ച് ഡിവിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ.ഓമന തുടങ്ങിയവര്‍ പങ്കെടുത്തു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...

ഇന്ത്യൻ വംശജയായ ഐടി പ്രൊഫഷണലിനെ അമേരിക്കയിൽ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി

0
വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ കുടുംബ വഴക്കിനെത്തുടർന്ന് ഇന്ത്യൻ വംശജയായ പ്രമുഖ ഐടി...

കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്ന് നടപടി : ആലപ്പുഴയിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ...

0
ആലപ്പുഴ: ജില്ലയിലെ ദേശീയപാതയോരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം...